യുവപ്രതീക്ഷ ആയ ചലോബയ്ക്ക് ചെൽസിയിൽ പുതിയ കരാർ

Img 20211104 234133

ട്രെവോ ചലോബ ചെൽസിയിൽ പുതിയ നാലര വർഷത്തെ പുതിയ കരാറിൽ ഒപ്പുവച്ചു. ജൂലൈയിൽ 22 വയസ്സ് തികഞ്ഞ ഈ യുവ ഡിഫൻഡർ തോമസ് ടുച്ചലിന്റെ കീഴിൽ ഈ സീസണിൽ ആയിരുന്നു ചെൽസിയിൽ സീനിയർ അരങ്ങേറ്റം നടത്തിയത്. ഇതുവരെ ക്ലബിനായി 10 തവണ കളിച്ചു കഴിഞ്ഞു., സ്റ്റാംഫോർഡ് ബ്രിഡ്ജിൽ ക്രിസ്റ്റൽ പാലസിനെതിരെ അവിസ്മരണീയമായ ഗോൾ നേടാനും ഈ സീസണിൽ ചലോബയ്ക്ക് ആയി.

ആസ്റ്റൺ വില്ല, സതാംപ്ടൺ, ബ്രെന്റ്‌ഫോർഡ്, നോർവിച്ച് സിറ്റി എന്നിവയ്‌ക്കെതിരായ പ്രീമിയർ ലീഗ് മത്സരങ്ങള ചെൽസിയുടെ ആദ്യ ഇലവന ചലോബ ഉണ്ടായിരുന്നു. ചാമ്പ്യൻസ് ലീഗിലും താരം അരങ്ങേറ്റം നടത്തി.

‘ഇത് തികച്ചും അത്യപൂർവ്വ കാര്യം ആണ്. എന്റെ ബാല്യകാല ക്ലബ്ബിനായി ഒരു പുതിയ ദീർഘകാല കരാർ ഒപ്പിടുന്നു എന്നത് എനിക്ക് ഒരു സ്വപ്നമായിരുന്നു, ഈ സ്വപ്നം തുടരുമെന്ന് പ്രതീക്ഷിക്കുന്നു.” കരാർ ഒപ്പുവെച്ച ശേഷം ചലോബ പറയുന്നു.

Previous articleഎതിരാളി പിന്മാറി, പാരീസ് മാസ്റ്റേഴ്സിൽ ജ്യോക്കോവിച്ച് ക്വാർട്ടറിൽ, ക്വാർട്ടറിൽ എതിരാളി ടൈയ്‌ലർ ഫ്രിറ്റ്സ്
Next articleബ്രാവോ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു