കേരള ബ്ലാസ്റ്റേഴ്സിന്റെ വലയ്ക്ക് മുന്നിൽ ഇനി ടി പി രഹ്നേഷും!!

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

കേരള ബ്ലാസ്റ്റേഴ്സിലേക്കുള്ള ടി പി രഹ്നേഷിന്റെ വരവും ഔദ്യോഗികമായി. നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഗോൾ കീപ്പറായിരുന്ന ടി പി രഹ്നേഷിനെയാണ് കേരള ബ്ലാസ്റ്റേഴ്സ് ഒരു വർഷത്തെ കരാറിൽ ടീമിൽ എത്തിച്ചിരിക്കുന്നത്. കേരള ബ്ലാസ്റ്റേഴ്സിന്റെ മൂന്നാത്തെ സീനിയർ ഗോൾ കീപ്പിംഗ് സൈനിംഗാണ് രഹ്നേഷ്. നേരത്തെ ഷിബിൻ രാജ്, ബിലാൽ എന്നിവരെയും കേരള ബ്ലാസ്റ്റേഴ്സ് സൈൻ ചെയ്തിരുന്നു.

26കാരനായ രെഹ്നേഷ് ഐ എസ് എല്ലിന്റെ തുടക്കം മുതൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ വകയ്ക്ക് മുന്നിൽ ആയിരുന്നു. നോർത്ത് ഈസ്റ്റിനായി നാൽപ്പതിൽ അധികം മത്സരങ്ങൾ കളിച്ചിട്ടുള്ള രഹ്നേഷ് നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ ക്യാപ്റ്റനും ആയിട്ടുണ്ട്. മലയാളി ആയ രഹ്നേഷ് നീണ്ട കാലത്തിനു ശേഷമാണ് ഒരു കേരള ക്ലബിനായി കളിക്കുന്നത്.

പണ്ട് വിവാ കേരളയിലൂടെ ആയിരുന്നു ദേശീയ ഫുട്ബോളിലേക്ക് രഹ്നേഷ് എത്തിയിരുന്നത്. ഈസ്റ്റ് ബംഗാൾ, ഷില്ലോങ്ങ് ലജോങ്, ഒ എൻ ജി സി എന്നീ ക്ലബുകൾക്കായിക്കെ ഗ്ലോവ് അണിഞ്ഞിട്ടുള്ള താരമാണ് രഹ്നേഷ്.