ഇരട്ട ഗോളുകളുമായി ബിപിനും അംഗുളോയും!! മുംബൈ സിറ്റി താണ്ഡവം

Img 20220213 211717

മുംബൈ സിറ്റി അവരുടെ പഴയ ഫോമിലേക്ക് തിരികെ വന്നതാണ് ഇന്ന് ഒഡീഷക്ക് എതിരായ മത്സരത്തിൽ കണ്ടത്. ഒഡീഷയെ നേരിട്ട മുംബൈ സിറ്റി ഇന്ന് ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് വിജയിച്ചത്. ഇരട്ട ഗോളുകളുമായി ബിപിൻ സിംഗും അംഗുളോയും മുംബൈ സിറ്റിക്കായി ഇന്ന് തിളങ്ങി. ആദ്യ 41 മിനുട്ടുകൾ ഗോൾ ഇല്ലാതെയാണ് ഇന്ന് കടന്നു പോയത്. പിന്നെ ആയിരുന്നു ഗോൾ മഴ.
20220213 211631

41ആം മിനുട്ടിൽ ഒരു ഹെഡറിലൂടെ ആയിരുന്നു അംഗുളോയുടെ വക ആദ്യ ഗോൾ. രണ്ടാം പകുതിയുടെ തുടക്കത്തിൽ നിയർ പോസ്റ്റിൽ അർഷ്ദീപിനെ മറികടന്ന് കൊണ്ട് ബിപിൻ സിങ് ലീഡ് ഇരട്ടിയാക്കി. 70ആം മിനുട്ടിൽ ആയിരുന്നു അംഗുളോയുടെ രണ്ടാം ഗോൾ. ഇതോടെ ലീഡ് 3-0 ആയി. 73ആം മിനുട്ടിൽ ബിപിൻ സിങും തന്റെ രണ്ടാം ഗോൾ കണ്ടെത്തിയതോടെ വിജയം പൂർത്തിയായി. ജോണത്താൻ ആണ് ഒഡീഷയുടെ ആശ്വാസ ഗോൾ നേടിയത്.

ഈ വിജയത്തോടെ മുംബൈ സിറ്റി 25 പോയിന്റുമായി ലീഗിൽ നാലാം സ്ഥാനത്ത് എത്തി. കേരള ബ്ലാസ്റ്റേഴ്സ് ഇതോടെ ആറാം സ്ഥാനത്തേക്ക് താഴുകയും ചെയ്തു.