ഇറ്റലിയിൽ എ സി മിലാൻ ഒന്നാമത്!!

20220213 204632

എ സി മിലാൻ സീരി എയിൽ ഒന്നാമത് എത്തി. ഇന്ന് വൈകിട്ട് നടന്ന മത്സരത്തിൽ സാമ്പ്ഡോറിയയെ നേരിട്ട എ സി മിലാൻ എതിരില്ലാത്ത ഒരു ഗോളിന്റെ വിജയമാണ് നേടിയത്. സാൻസിരോയിൽ നടന്ന മത്സരത്തിൽ കളിയുടെ തുടക്കത്തിൽ തന്നെ പിറന്ന ഒരു ഗോളാണ് മിലാന് വിജയം നൽകിയത്. കളിയുടെ എട്ടാം മിനുട്ടിൽ ആയിരുന്നു മിലാന്റെ ഗോൾ.
20220213 204713

ഗോൾ കീപ്പർ മൈഗ്നാംറ്റെ അസിസ്റ്റിൽ നിന്ന് പോർച്ചുഗീസ് യുവതാരം റാഫേൽ ലിയോ ആണ് വിജയ ഗോൾ നേടിയത്. ഈ വിജയത്തോടെ മിലാൻ 55 പോയിന്റുമായാണ് ഒന്നാമത് എത്തിയത്. 54 പോയിന്റുമായി ഇന്റർ മിലാൻ ആണ് രണ്ടാമത്. പക്ഷെ ഇന്റർ മിലാൻ ഒരു മത്സരം കുറവാണ് കളിച്ചത്.