“കേരള ബ്ലാസ്റ്റേഴ്സിന്റെ കടുപ്പമുള്ള മത്സരങ്ങൾ എല്ലാം ലീഗ് ടേബിളിൽ താഴെ ഉള്ളവർക്ക് എതിരെ”

Img 20220215 005207

കേരള ബ്ലാസ്റ്റേഴ്സിന്റെ കാര്യത്തിൽ ഏറ്റവും പ്രയാസം ഉള്ള മത്സരങ്ങൾ ലീഗിലെ അവസാന സ്ഥാനക്കാരിൽ നിന്നാണ് വരുന്നത് എന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകമാനോവിച്. ഇന്ന് ഈസ്റ്റ് ബംഗാളിനോട് ഏക ഗോളിനായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് വിജയിച്ചത്. ആ മത്സരത്തിനു ശേഷം സംസാരിക്കുക ആയിരിന്നു ഇവാൻ.

“ഞങ്ങളെ സംബന്ധിച്ചിടത്തോളം ഏറ്റവും ബുദ്ധിമുട്ടുള്ള കളികൾ ടേബിളിന്റെ താഴെയുള്ള ടീമുകൾക്കെതിരെയാണെന്ന് പറയാം. നമ്മുടെ ഇന്നത്തെ എതിരാളി എസ്‌സി ഈസ്റ്റ് ബംഗാൾ മികച്ച ഫുട്‌ബോൾ കളിക്കാൻ കഴിവുള്ള ടീമാണ്. അവർക്ക് നല്ല ചില കളിക്കാർ ഉണ്ട്, എന്തായാലും, ഇന്ന് രാത്രി ഞങ്ങൾ പൊരുതേണ്ടി വന്നു.” ഇവാൻ പറഞ്ഞു.
Img 20220214 211327

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഞങ്ങൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഒരു സെറ്റ് പീസിൽ നിന്നാണ് ഞങ്ങൾ സ്കോർ ചെയ്തത്. എന്നും അദ്ദേഹം പറഞ്ഞു. ഒരു കോർണറിൽ നിന്നായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് വിജയ ഗോൾ നേടിയത്.

“ഇന്ന് ഞങ്ങൾ ഈ പോയിന്റുകൾ നേടിയത് വളരെ പ്രധാനമാണ്. ഞങ്ങൾക്ക് അത് ചെയ്യാൻ കഴിഞ്ഞതിൽ ഞങ്ങൾക്ക് വളരെ സന്തോഷമുണ്ട്, കാരണം അവസാന മത്സരത്തിലെ തോൽവിക്ക് ശേഷം ഇങ്ങനെ ഒരു ജയം അത്യാവശ്യമായിരുന്നു” അദ്ദേഹം പറഞ്ഞു.