യു.എസ് ഓപ്പൺ ഫൈനലിൽ സെറീന വില്യംസിന്റെ എതിരാളി 19 കാരി

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

യു.എസ് ഓപ്പൺ ഫൈനലിൽ ഇതിഹാസതാരം സെറീന വില്യംസ് കാനഡയുടെ 19 കാരി ബിയാങ്ക ആന്ദ്രീസ്ക്കുവിനെ നേരിടും. ചെറുപ്പകാലം മുതൽ കൊണ്ട് നടന്ന സ്വപ്നം ആണ് കനേഡിയൻ താരം ഫൈനൽ പ്രേവേശനത്തിലൂടെ പൂർത്തിയാക്കിയത്. 24 മത്തെ ഗ്രാന്റ്‌ സ്‌ലാം ലക്ഷ്യമിടുന്ന സെറീനക്കു കഴിഞ്ഞ വർഷം ഒസാക്കയിൽ നിന്നു നേരിട്ട പോലൊരു തിരിച്ചടി കഴിവുള്ള കനേഡിയൻ താരത്തിൽ നിന്ന് നേരിടുമോ എന്നു കണ്ടറിയണം. 5 സീഡ് ഉക്രൈൻ താരം എലീന സ്വിവിറ്റോലീനയെ അക്ഷരാർത്ഥത്തിൽ അപ്രസക്തമാക്കിയാണ് 8 സീഡായ സെറീന ഫൈനലിലേക്ക് മുന്നേറിയത്. തുടക്കം മുതൽ തന്നെ ഉജ്ജ്വല ഫോമിൽ ആയിരുന്ന സെറീന ആദ്യ സെറ്റ് 6-3 നു നേടിയപ്പോൾ രണ്ടാം സെറ്റ് 6-1 നു സ്വന്തമാക്കി ഫൈനലിലേക്ക് മാർച്ച് ചെയ്തു.

നേരിട്ടുള്ള സെറ്റുകൾക്ക് 13 സീഡ് ബെലിന്ത ബെനചിച്ചിനെ മറികടന്നാണ്‌ ബിയാങ്ക തന്റെ ആദ്യ ഗ്രാന്റ്‌ സ്‌ലാം ഫൈനലിലേക്ക് മുന്നേറിയത്. റോജേഴ്‌സ് കപ്പ് ജേതാവ് കൂടിയായ കനേഡിയൻ താരം ആദ്യസെറ്റിൽ മികച്ച പോരാട്ടം ആണ് നേരിട്ടത്. എന്നാൽ ടൈബ്രേക്കറിലൂടെ ആദ്യ സെറ്റ് നേടിയ ബിയാങ്ക രണ്ടാം സെറ്റ് 7-5 നും സ്വന്തമാക്കി ഫൈനലിലേക്ക് മുന്നേറി. തന്റെ ചെറുപ്പത്തിലെ ഏറ്റവും വലിയ റോൾ മോഡൽ ആയി കരുതുന്ന സെറീനയെ നേരിടുക വലിയ സ്വപ്നസാക്ഷാത്കാരമായാണ് കനേഡിയൻ താരം കാണുന്നത്. സെമിയിലെ പ്രകടത്തിലൂടെ തന്നെ അങ്ങനെ എഴുതിതള്ളാൻ ആയിട്ടില്ല എന്ന സന്ദേശവും ബിയാങ്ക സെറീനക്കു നൽകി. ചരിത്രനേട്ടം സെറീന കൈവരിക്കുമോ അല്ല ന്യൂയോർക്കിൽ പുതിയ താരോദയം ഉണ്ടാകുമോ എന്നു കാത്തിരുന്നു കാണാം.