മെഡലുറപ്പാക്കി ഭവിന പട്ടേൽ, ക്വാര്‍ട്ടറിൽ പരാജയപ്പെടുത്തിയത് റിയോ സ്വര്‍ണ്ണ മെഡൽ ജേതാവിനെ

Bhavina

ടോക്കിയോയിലെ പാരാലിമ്പിക്സിൽ ഇന്ത്യയ്ക്ക് മെഡല്‍ ഉറപ്പാക്കി ടേബിള്‍ ടെന്നീസ് താരം ഭവിന പട്ടേൽ. സെമി ഉറപ്പാക്കിയ ഭവിനയ്ക്ക് ഇതോടെ മെഡല്‍ ഉറപ്പായി. ലോക റാങ്കിംഗിൽ രണ്ടാം സ്ഥാനവും റിയോ ഒളിമ്പിക്സിലെ സ്വര്‍ണ്ണ മെഡൽ ജേതാവുമായ സെര്‍ബിയയുടെ ബോറിസ്ലാവ റാങ്കോവിക്കിനെ നേരിട്ടുള്ള ഗെയിമിൽ പരാജയപ്പെടുത്തിയാണ് ഭവിനയുടെ നേട്ടം.

ടേബിള്‍ ടെന്നീസിൽ നിന്ന് ഇന്ത്യയ്ക്കായി ചരിത്രത്തില്‍ ആദ്യമായി പാരാലിമ്പിക്സിൽ മെഡൽ നേടുന്ന താരമാണ് ഭവിന.

Previous articleകരുതലോടെ തുടങ്ങിയ ഇന്ത്യയ്ക്ക് ലഞ്ചിന് തൊട്ടുമുമ്പ് രാഹുലിനെ നഷ്ടം, മുന്നിലുള്ളത് വന്‍ കടമ്പ
Next articleക്രിസ്റ്റ്യാനോ റൊണാൾഡോ യുവന്റസിൽ തുടരാൻ ആഗ്രഹിക്കുന്നില്ല – അല്ലെഗ്രി