ബെംഗളൂരുവിന്റെ വിജയ കുതിപ്പ് തുടരുന്നു, ജംഷദ്പൂരും വീണു

Img 20220205 213832

ഐ എസ് എല്ലിലെ ബെംഗളൂരു എഫ് സിയുടെ വിജയ കുതിപ്പ് തുടരുന്നു. ഇന്ന് ജംഷദ്പൂരിനെ നേരിട്ട ബെംഗളൂരു എഫ് സി ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് വിജയിച്ചത്. തുടക്കത്തിൽ തന്നെ ഒരു ഗോളിന് പിറകിൽ പോയ ശേഷം ആയിരുന്നു ബെംഗളൂരു എഫ് സിയുടെ തിരിച്ചുവരവ്. ഇന്ന് കളിയുടെ ഒന്നാം മിനുട്ടിൽ തന്നെ ജംഷദ്പൂർ ലീഡ് എടുത്തിരുന്നു. ചിമ ആണ് ജംഷദ്പൂരിന് ലീഡ് നൽകിയത്. ഇതിനു ശേഷം ബെംഗളൂരു എഫ് സി കുറച്ച് സമയം എടുത്താണ് കളിയിലേക്ക് തിരികെ വന്നത്.
20220205 213802
55ആം മിനുട്ടിൽ സുനിൽ ഛേത്രിയിലൂടെ ആണ് ബെംഗളൂരു കളിയിലേക്ക് തിരികെ വന്നത്. ഒരു ലോങ് ത്രോയിൽ നിന്നായിരുന്ന് ഈ ഗോൾ. 62ആം മിനുട്ടിൽ ക്ലൈറ്റൻ സിൽവ ഒരു ഹെഡറിലൂടെ ബെംഗളൂരു ലീഡിൽ എത്തി. കളിയുടെ അവസാനം ജംഷദ്പൂർ ഡിഫൻസിന്റെ ഒരു അബദ്ധത്തിൽ നിന്ന് ക്ലൈറ്റൻ വീണ്ടും ബെംഗളൂരുവിനായി ഗോൾ നേടി അവരുടെ വിജയം ഉറപ്പിച്ചു.

ഈ വിജയത്തോടെ ബെംഗളൂരു എഫ് സി 23 പോയിന്റുമായി ലീഗിൽ മൂന്നാം സ്ഥാനത്തെത്തി. ജംഷദ്പൂർ 22 പോയിന്റുമായി നാലാമതും നിൽക്കുന്നു.