91 മത്തെ മിനിറ്റിൽ സമനില ഗോൾ, അധിക സമയത്ത് 121 മത്തെ മിനിറ്റിൽ വിജയഗോൾ, ഹാരിയേഴ്സിന്റെ ഹൃദയം തകർത്തു വെസ്റ്റ് ഹാം

Wasim Akram

Screenshot 20220205 210718
Download the Fanport app now!
Appstore Badge
Google Play Badge 1

എഫ്.എ കപ്പ് നാലാം റൗണ്ടിൽ വമ്പൻ തിരിച്ചു വരവുമായി ജയം കണ്ടു വെസ്റ്റ് ഹാം യുണൈറ്റഡ്. ഇംഗ്ലീഷ് ആറാം ഡിവിഷൻ (നോൺ ലീഗ്) ആയ നാഷണൽ ലീഗ് നോർത്തിൽ കളിക്കുന്ന കിഡർമിൻസ്റ്റർ ഹാരിയേഴ്സ് എഫ്.സി പ്രീമിയർ ലീഗ് ടീമിനെ വെള്ളം കുടിപ്പിക്കുന്നത് ആണ് മത്സരത്തിൽ കാണാൻ ആയത്. 73 ശതമാനം പന്ത് വെസ്റ്റ് ഹാം കയ്യിൽ വച്ചിട്ടും അവസരങ്ങൾ സൃഷ്ടിക്കാൻ ഹാരിയേഴ്സിന് ആയി. 19 മത്തെ മിനിറ്റിൽ നേഥൻ കാമറൂണിന്റെ ഫ്രീകിക്കിൽ നിന്നു അലക്‌സ് പെന്നി ഗോൾ നേടിയതോടെ വെസ്റ്റ് ഹാം ഞെട്ടി. എന്നാൽ തിരിച്ചു വന്ന വെസ്റ്റ് ഹാം അവരുടെ ഹൃദയം തകർത്തു.

തുടർന്ന് സമനില ഗോൾ നേടാനുള്ള വെസ്റ്റ് ഹാം ശ്രമങ്ങൾ എല്ലാം ഹാരിയേഴ്സ് എല്ലാം മറന്നു പ്രതിരോധിച്ചു. എന്നാൽ ഇഞ്ച്വറി സമയത്തു 91 മത്തെ മിനിറ്റിൽ പകരക്കാരൻ ആയി ഇറങ്ങിയ പാബ്ലോ ഫോർനാൽസിന്റെ പാസിൽ നിന്നു മറ്റൊരു പകരക്കാരൻ ആയ ഡെക്ലൻ റൈസ് വെസ്റ്റ് ഹാമിനു സമനില സമ്മാനിച്ചു. 90 മിനിറ്റുകൾക്ക് ശേഷം മത്സരം അധിക സമയത്തിലേക്ക് നീണ്ടു. തുടർന്ന് അധിക സമയത്ത് മത്സരത്തിന്റെ അവസാന നിമിഷം ഇഞ്ച്വറി സമയത്ത് 121 മത്തെ മിനിറ്റിൽ പകരക്കാരൻ ആയി ഇറങ്ങിയ ആരോൺ ക്രസ്വല്ലിന്റെ പാസിൽ ഗോൾ നേടിയ ജെറോഡ് ബോവൻ ലണ്ടൻ ക്ലബിന് ജയം സമ്മാനിക്കുക ആയിരുന്നു. തോറ്റെങ്കിലും സ്വന്തം കാണികൾക്ക് മുന്നിൽ സ്വപ്ന തുല്യമായ പ്രകടനം ആണ് ഹാരിയേഴ്സ് പുറത്ത് എടുത്തത്.