എ എഫ് സി കപ്പിൽ ബെംഗളൂരു എഫ് സിക്ക് ചരിത്ര വിജയം, അടിച്ചു കൂട്ടിയത് ഒമ്പത് ഗോളുകൾ

- Advertisement -

എ എഫ് സി കപ്പ് യോഗ്യതാ മത്സരത്തിന്റെ രണ്ടാം പാദത്തിൽ ബെംഗളൂരു എഫ് സിക്ക് ചരിത്ര വിജയം. ഇന്ന് കണ്ടീരവ സ്റ്റേഡിയത്തിൽ വെച്ച് നടന്ന മത്സരത്തിൽ ഭൂട്ടാൻ ക്ലബായ പാറൊ എഫ് സിയെ ബെംഗളൂരു എഫ് സി വൻ സ്കോറിലാണ് പരാജയപ്പെടുത്തിയത്. ഏകപക്ഷീയ മത്സരത്തിൽ ഒമ്പതു ഗോളുകളാണ് ബെംഗളൂരു അടിച്ചു കൂട്ടിയത്. 9-1ന്റെ വിജയമാണ് ബെംഗളൂരു സ്വന്തമാക്കിയത്. 10-1ന്റെ അഗ്രിഗേറ്റ് വിജയമാണ് ബെംഗളൂരു സ്വന്തമാക്കിയത്.

ആദ്യ പാദത്തിൽ ഭൂട്ടാനിൽ വെച്ച് 1-0ന് ബെംഗളൂരു വിജയിച്ചിരുന്നു. ആദ്യ പാദത്തിൽ ഗോളടിച്ച സെമ്പോയ് തന്നെ ആണ് ഇന്നും ബെംഗളൂരുവിന്റെ ഹീറോ ആയത്. നാലു ഗോളുകളാണ് സെമ്പോയ് അടിച്ചു കൂട്ടിയത്‌. 6, 26, 67, 85 എന്നീ മിനുട്ടുകളിൽ ആണ് സെമ്പോയ് ഗോളുകൾ അടിച്ചത്. സെമ്പോയിയെ കൂടാതെ ജമൈക്കൻ സ്ട്രൈക്കർ ബ്രൗണും ഹാട്രിക്ക് നേടി. ജുവാൻ ഗോൺസാലസ്, പെഡ്രോമോ എന്നിവരാണ് മറ്റു സ്കോറേഴ്സ്. ക്യാപ്റ്റൻ സുനിൽ ഛേത്രി ഇല്ലാതെ ആയിരുന്നു ബെംഗളൂരു ഇന്ന് ഇറങ്ങിയത്. മലയാളി താരം ലിയോൺ അഗസ്റ്റിൻ ഇന്ന് ഒരു അസിസ്റ്റ് ബെംഗളൂരുവിന് സംഭാവന ചെയ്തു.

Advertisement