ഗോവയ്ക്ക് മുന്നിൽ മുംബൈ സിറ്റി വീണ്ടും തകർന്നു, ചെന്നൈയിന് പ്രതീക്ഷ

- Advertisement -

ഐ എസ് എല്ലിൽ ഗോളടി നിർത്താൻ ആവാതെ ഗോവ. പരിശീലകൻ ലൊബേര പുറത്തായതിനു ശേഷമുള്ള രണ്ടാം മത്സരത്തിലും എഫ് സി ഗോവയ്ക്ക് വൻ വിജയം. ഇന്ന് നടന്ന മത്സരത്തിൽ മുംബൈ സിറ്റിയെ രണ്ടിനെതിരെ അഞ്ചു ഗോളുകൾക്കാണ് ഗോവ തകർത്തത്. ഗോവയ്ക്ക് മുന്നിൽ എത്തിയാൽ പതറുന്ന മുംബൈ സിറ്റിയുടെ സമീപകാല കാഴ്ച തന്നെയാണ് ഇന്നും കാണാൻ കഴിഞ്ഞത്.

തുടക്കത്തിൽ റൗളിംഗ് ബോർഗസിന്റെ ഗോളിൽ മുന്നിൽ എത്തിയ ശേഷമാണ് മുംബൈ ഇന്ന് പരാജയം ഏറ്റു വാങ്ങിയത്. ഗോവയ്ക്ക് വേണ്ടി കോറോ ഇന്ന് ഇരട്ട ഗോളുകളുമായി മികച്ചു നിന്നു. ഹ്യൂഗോ ബൗമസും ഇന്ത്യൻ താരമായ ജാക്കിചന്ദ് സിംഗും ഗോവയ്ക്ക് വേണ്ടി ഇന്ന് ഗോളുകൾ നേടി. ഒരു സെൽഫ് ഗോളും ഗോവയ്ക്ക് അനുകൂലമായി ലഭിച്ചു. ഈ മത്സരത്തോടെ ഗോവ 17 മത്സരത്തിൽ 36 പോയന്റുമായി ലീഗിൽ ഒന്നാമത് എത്തി. മുംബൈ സിറ്റിയുടെ പ്ലേ ഓഫ് പ്രതീക്ഷയ്ക്ക് തിരിച്ചടിയുമായി. ഇപ്പോഴും നാലാം സ്ഥാനത്ത് ഉണ്ട് എങ്കിലും മുംബൈ സിറ്റിക്ക് ചെന്നൈയിന്റെ വലിയ ഭീഷണി പിറകിൽ ഉണ്ട്.

Advertisement