വിജയം 28 പോയിന്റിന്റെ, പട്ന പൈറേറ്റ്സിനെ തകര്‍ത്തെറിഞ്ഞ് ബംഗാള്‍ വാരിയേഴ്സ്

പ്രൊകബഡി ലീഗിൽ ഇന്നലെ നടന്ന അവസാന മത്സരത്തിൽ കൂറ്റന്‍ വിജയവുമായി ബംഗാള്‍ വാരിയേഴ്സ്. 54-26 എന്ന സ്കോറിനാണ് ബംഗാള്‍ പട്ന പൈറേറ്റ്സിനെ തകര്‍ത്തത്. മനീന്ദര്‍(12), ശ്രീകാന്ത് ജാധവ്(9) എന്നിവരുടെ പ്രകടനം ആണ് ബംഗാള്‍ നിരയിൽ എടുത്ത് പറയേണ്ടത്. പട്നയ്ക്കായി സച്ചിന്‍ 12 പോയിന്റ് നേടിയെങ്കിലും മറ്റു താരങ്ങളിൽ നിന്ന് താരത്തിന് വേണ്ടത്ര പിന്തുണ ലഭിച്ചില്ല.

ആദ്യ പകുതിയിൽ ബംഗാള്‍ 26-11 എന്ന സ്കോറിന് മുന്നിട്ട് നിന്നപ്പോള്‍ രണ്ടാം പകുതിയിൽ 28-15 എന്ന നിലയിൽ ടീം മുന്നിട്ട് നിന്നു. മൂന്ന് വിജയങ്ങളുമായി ബംഗാള്‍ പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്താണ്.