ബെൻഫികയോട് തോറ്റു, യുവന്റസ് 2013ന് ശേഷം ആദ്യമായി ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്ത്

Newsroom

Picsart 22 10 26 03 00 43 409
Download the Fanport app now!
Appstore Badge
Google Play Badge 1

യുവേഫ ചാമ്പ്യൻസ് ലീഗിൽ നിന്ന് യുവന്റസ് പുറത്തായി. ഇന്ന് പോർച്ചുഗലിൽ നടന്ന മത്സരത്തിൽ ബെൻഫികയോട് ഏറ്റ പരാജയത്തോടെയാണ് യുവന്റസ് പുറത്തായത്. മൂന്നിനെതിരെ നാലു ഗോളുകൾക്ക് ആയിരുന്നു യുവന്റസിന്റെ തോൽവി. ബെൻഫിക ഒരു ഘട്ടത്തിൽ 4-1ന് മുന്നിൽ ആയിരുന്നുള്ളൂ.ഇന്ന് ആദ്യ 50 മിനുട്ടിൽതന്നെ ബെൻഫിക 4 ഗോളുകൾ സ്കോർ ചെയ്തു.

20221026 025031
മത്സരത്തിന്റെ 17ആം മിനുട്ടിൽ ആയിരുന്നു ആദ്യ ഗോൾ. സില്വയിലൂടെ ബെൻഫിക ലീഡ് എടുത്തു. ഇതിന് പെട്ടെന്ന് തന്നെ യുവന്റസിന്റെ മറുപടി ഗോൾ വന്നു. 21ആം മിനുട്ടിൽ കീൻ ആണ് കളി 1-1 എന്നാക്കിയത്.

അതിനു ശേഷം പിന്നെ ബെൻഫികയുടെ അറ്റാക്ക് ആയിരുന്നു ‌ ഒരു പെനാൾട്ടിയിലൂടെ ജാവോ മരിയ 28ആം മിനുട്ടിൽ ലീഡ് എടുത്തു. 35ആം മിനുട്ടിലും 59ആം മിനുട്ടിലും റാഫാ സിൽവയുടെ ഗോളുകൾ കളി യുവന്റസിൽ നിന്ന് അകറ്റി. അവസാനം യുവന്റസ് രണ്ട് ഗോളുകൾ മടക്കി കളി 4-3 എന്നാക്കി എങ്കിലും പരാജയം ഒഴിവായില്ല.

അഞ്ചു മത്സരങ്ങൾ കഴിഞ്ഞപ്പോൾ ആകെ 3 പോയിന്റ് മാത്രമേ യുവന്റസിന് ഉള്ളൂ.
ഗ്രൂപ്പ് എച്ചിൽ നിന്ന് ബെൻഫികയും
പി എസ് ജിയും ആണ് പ്രീക്വാർട്ടറിൽ എത്തിയത്.