വീണ്ടും പെനാൾട്ടി കളഞ്ഞ് മെഹ്റസ്, മുൻ ക്ലബിനെതിരെ അത്ഭുതങ്ങൾ കാണിക്കാൻ ആകാതെ ഹാളണ്ട്

ചാമ്പ്യൻസ് ലീഗിൽ ഇന്ന് നടന്ന ഡോർട്മുണ്ടും മാഞ്ചസ്റ്റർ സിറ്റിയും തമ്മിലുള്ള മത്സരം ഗോൾ രഹിത സമനിലയിൽ അവസാനിച്ചു.

ഹാളണ്ടിന്റെ ഡോർട്മുണ്ടിന്റെ സിഗ്നൽ ഇടുന്ന പാർക്കിലേക്കുള്ള തിരിച്ചുവരവായിരുന്നു. മഞ്ഞ ജേഴ്സിയിൽ ഹാളണ്ട് ഏറെ ഗോളടിച്ചു കൂട്ടിയിട്ടുള്ള ആ ഗ്രൗണ്ടിൽ പക്ഷെ ഇന്ന് നീല ജേഴ്സിയിൽ അത്ര നല്ല ദിവസമായിരുന്നില്ല. ആദ്യ പകുതിയിൽ ഇരു ടീമുകളും വ്യക്തമായ അവസര‌ങ്ങൾ സൃഷ്ടിക്കാ‌‌ൻ ആകാതെ കഷ്ടപ്പെടുക ആയിരുന്നു.

Picsart 22 10 26 02 32 31 016

രണ്ടാം പകുതിയുടെ തുടക്കത്തിൽ സിറ്റിക്ക് അനുകൂലമായി ഒരു പെനാൾട്ടി ലഭിച്ചു. കിട്ടിയ പെനാൾട്ടി മാഞ്ചസ്റ്റർ സിറ്റി താരം മഹ്റെസ് പാഴാക്കി കളയുകയും ചെയ്തു. തുടർച്ചയായ രണ്ടാം ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ആണ് മെഹ്റസ് പെനാൾട്ടി നഷ്ടപ്പെടുത്തുന്നത്.

ഇതിനു ശേഷം സിറ്റിക്ക് ഗോൾ നേടാനും ആയില്ല. അഞ്ച് മത്സരങ്ങൾ കഴിഞ്ഞപ്പോൾ 11 പോയിന്റുമായി മാഞ്ചസ്റ്റർ സിറ്റി തന്നെയാണ് ഗ്രൂപ്പിൽ ഒന്നാമത്. ഡോർട്മുണ്ട് 8 പോയിന്റുമായി രണ്ടാമതും നിൽക്കുന്നു.