ഗ്രൂപ്പ് എഫിൽ ഇന്ന് നടന്ന മത്സരത്തിൽ ബെൽജിയം മറുപടിയില്ലാത്ത ഏക ഗോളിന് കാനഡയെ പരാജയപ്പെടുത്തി. മത്സരത്തിന്റെ തുടക്കത്തിൽ പെനാൾട്ടി നഷ്ടപ്പെടുത്തിയത് കാനഡക്ക് തിരിച്ചടിയായി. ബാറ്റ്ഷുവായി ആണ് ബെൽജിയത്തിനായി ഗോൾ നേടിയത്.
ഇന്ന് അഹ്മദ്ബിൻ അലി സ്റ്റേഡിയത്തിൽ സ്വപ്ന തുടക്കമാണ് കാനഡക്ക് ലഭിച്ചത്. ആദ്യ മിനുട്ട് മുതൽ ബെൽജിയം ഡിഫൻസിനെ പ്രതിരോധത്തിൽ ആക്കിയ കാനഡ എട്ടാം മിനുട്ടിൽ ഒരു പെനാൾട്ടി സ്വന്തമാക്കി. കരാസ്കോയുടെ ഒരു ഹാൻഡ് ബോളിനായിരുന്നു പെനാൽറ്റി വിധി വന്നത്. ലോകകപ്പ് ചരിത്രത്തിലെ കാനഡയുടെ ആദ്യ ഗോൾ നേടാൻ ആയി അൽഫോൺസോ ഡേവിസ് പെനാൾട്ടി സ്പോട്ടിൽ എത്തി. പക്ഷെ കാനഡയുടെ സൂപ്പർ സ്റ്റാർ ഇന്ന് വില്ലനായി മാറി. ഡേവിസിന്റെ പെനാൾട്ടി കോർതോ തടഞ്ഞു. കളി ഗോൾരഹിതമായും നിന്നു.
ഇതിനു ശേഷവും നിരന്തരം കാണാൻ ആയത് കാനഡയുടെ അറ്റാക്കുകൾ കാണാൻ ആയി. കാനഡ ഷോട്ടുകൾ കുറേ തൊടുത്തു എങ്കിലും പെനാൾട്ടി അല്ലാതെ ഒരു ഷോട്ട് മാത്രമാണ് ടാർഗറ്റിന്റെ ഭാഗത്തേക്ക് എങ്കിലും പോയത്.
മറുവശത്ത് അവസരം കാത്തു നിന്ന ബെൽജിയം ആദ്യ പകുതി അവസാനിക്കും മുമ്പ് ബാറ്റ്ഷുവയിയിലൂടെ ലീഡ് എടുത്തു. ആൽഡർവീൽഡിന്റെ ഒരു ലോങ് പാസ് ആണ് ബാറ്റ്ഷുവയിയെ കണ്ടെത്തിയത്. താരം തന്റെ ഇടൻ കാലു കൊണ്ട് വലയും കണ്ടെത്തി. 44ആം മിനുട്ടിൽ ആയിരുന്നു ഈ ഗോൾ വന്നത്.
രണ്ടാം പകുതിയിൽ ബെൽജിയം പന്ത് കൂടുതൽ കൈവശം വെച്ചു. അപ്പോഴും കാനഡ അവസരം കിട്ടുമ്പോൾ എല്ലാം അതിവേഗതയോടെ ബെൽജിയൻ പെനാൾട്ടി ബോക്സിൽ ഇരച്ചെത്തി. എങ്കിലും ബെൽജിയൻ ഡിഫന ഭേദിക്കാൻ അവർക്ക് ആയില്ല. ടീമിൽ മാറ്റങ്ങൾ വരുത്തി വേഗത കൂട്ടികൊണ്ട് വിജയം ഉറപ്പിക്കാൻ ബെൽജിയത്തിനായി.
ക്രൊയേഷ്യയും മൊറോക്കോയും ആണ് ൽ ഗ്രൂപ്പ് എഫിൽ ഉള്ള മറ്റു ടീമുകൾ.