ഗോൾഡൻ ബോയ്! ലോകകപ്പിൽ ചരിത്രം കുറിച്ച് ഗാവി

Wasim Akram

Picsart 22 11 23 23 13 47 712
Download the Fanport app now!
Appstore Badge
Google Play Badge 1

ലോകകപ്പ് ചരിത്രത്തിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ സ്പാനിഷ് താരമായി ഗവി. ഇന്ന് കോസ്റ്ററിക്കക്ക് എതിരായ 7 ഗോളുകളുടെ വലിയ ജയത്തിൽ ഗോൾ നേടിയ ഗാവി ലോകകപ്പിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ മൂന്നാമത്തെ താരവും ആയി മാറി.

Picsart 22 11 23 23 14 11 952

2004 ഓഗസ്റ്റ് 5 നു ജനിച്ച ഗാവിക്ക് നിലവിൽ 18 വയസ്സും 110 ദിവസവും ആണ് പ്രായം. സാക്ഷാൽ പെലെയും മാനുവൽ റൊഹാസും മാത്രമാണ്‌ ഗാവിയെക്കാൾ കുറഞ്ഞ പ്രായത്തിൽ ലോകകപ്പിൽ ഗോൾ നേടിയ താരങ്ങൾ. ഈ വർഷത്തെ ഗോൾഡൻ ബോയി, കോപ ട്രോഫി ജേതാവും ഗാവി ആയിരുന്നു.