സെലക്ഷന്‍ കമ്മിറ്റിയെ പിരിച്ച് വിട്ട് ബിസിസിഐ

ഇന്ത്യയുടെ ടി20 ലോകകപ്പിലെ തോല്‍വിയ്ക്ക് പിന്നാലെ സീനിയര്‍ സെലക്ഷന്‍ കമ്മിറ്റിയെ പിരിച്ച് വിട്ട് ബിസിസിഐ. സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ചേതന്‍ ശര്‍മ്മയെ ഉള്‍പ്പെടെയാണ് ബിസിസിഐ പുറത്താക്കിയിരിക്കുന്നത്.

ഇന്ത്യന്‍ ടീം മികച്ച രീതിയിലാണ് ലോകകപ്പിൽ തുടങ്ങിയതെങ്കിലും സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെയുള്ള പത്ത് വിക്കറ്റ് തോൽവിയാണ് ബിസിസിഐ ഈ നടപടിയിലേക്ക് നയിച്ചത്. ബിസിസിഐ പുതിയ ദേശീയ സെലക്ടര്‍മാര്‍ക്ക് വേണ്ടിയുള്ള അപേക്ഷകള്‍ സ്വീകരിക്കുകയാണെന്നും അറിയിച്ചിട്ടുണ്ട്.