ലോകകപ്പ് വിജയം, സമ്മാനത്തുക പ്രഖ്യാപിച്ച് ബിസിസിഐ

- Advertisement -

ഓസ്ട്രേലിയയെ പരാജയപ്പെടുത്തി നാലാം ലോക കിരീടം നേടിയ ഇന്ത്യന്‍ U-19 ടീമിനു പാരിതോഷികവുമായി ബിസിസിഐ. സുപ്രീം കോടതി നിയമിച്ച കമ്മിറ്റി ഓഫ് അഡ്മിനിസ്ട്രേറ്റേര്‍സ്(COA) ആണ് വിജയത്തിനു ശേഷം അല്പസമയത്തിനുള്ളില്‍ പ്രഖ്യാപനവുമായി എത്തിയത്. ടീമിന്റെ കോച്ച് രാഹുല്‍ ദ്രാവിഡിനാണ് ഏറ്റവും വലിയ സമ്മാനത്തുക ലഭിക്കുക. 50 ലക്ഷമാണ് രാഹുല്‍ ദ്രാവിഡിനു ലഭിക്കുക. ടീമിലെ ഓരോ കളിക്കാരനും 30 ലക്ഷം രൂപ വീതം ലഭിക്കുമ്പോള്‍ 20 ലക്ഷം രൂപയാണ് സപ്പോര്‍ട്ട് സ്റ്റാഫ് അംഗങ്ങള്‍ക്ക് ലഭിക്കുക.

ഓസ്ട്രേലിയയ്ക്കെതിരെ 8 വിക്കറ്റിന്റെ ജയമാണ് ഇന്ന് ഇന്ത്യ നേടിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement