ബിഗ് ബാഷിൽ വിക്കറ്റ് തെറിപ്പിച്ച് പ്രേതം?!!

Newsroom

ഇന്ന് ബിഗ് ബാഷിൽ ബ്രിസ്ബെൻ ഹീറ്റും മെൽബൺ റെനഗേഡ്സും തമ്മിൽ നടന്ന മത്സരത്തിൽ ക്രിക്കറ്റിൽ ഒരിക്കലും കാണാത്ത അപൂർവ്വ കാഴ്ച കാണാൻ ആയി. റെനഗേഡ്സിന്റെ ഓപ്പണർ നിക്ക് മാഡിൻസന്റെ വിക്കറ്റ് തെറിച്ചത് ആണ് കൗതുകമായത്. ഒമ്പതാം ഓവറിൽ മാഡിൻസൺ ഒരു പുൾ ഷോട്ട് കളിച്ചതായിരുന്നു. തിരിഞ്ഞു നോക്കുമ്പോൾ ബെയിൽസ് തെറിച്ചിരിക്കുന്നു. ഹിറ്റ് വിക്കറ്റ് ആണെന്നാണ് എല്ലാവരും കരുതിയത്.

Picsart 22 12 15 14 55 24 862

അതിനു ശേഷം റീപ്ലേകൾ പരിശോധിച്ചപ്പോൾ ബാറ്റോ മാഡിൻസനോ പന്തോ വിക്കറ്റിന്റെ അടുത്ത് ഒന്നും പോയില്ല എന്ന് മനസ്സിലായി. ബെയിൽസ് അതിന്റെ സ്വന്തം ഇഷ്ട പ്രകാരം വീണതായിരുന്നു. ഇതോടെ അത് ഔട്ട് അല്ല എന്ന് അമ്പയർ വിധിച്ചു. മാഡിൻസൺ ബാറ്റിംഗ് തുടരുകയും ചെയ്തു. എന്നാൽ എങ്ങനെ ബെയിൽസ് വീണു എന്നത് നിഗൂഢതയായി. കാറ്റ് കൊണ്ടാണ് എന്നാണ് വിലയിരുത്തൽ.

ട്വിറ്റർ പോലുള്ള സാമൂഹിക മാധ്യമങ്ങളിൽ പ്രേതമാണ് വിക്കറ്റ് തെറിപ്പിച്ചത് എന്ന ട്രോളുകൾ ഇപ്പോൾ സജീവമാണ്.