ആറാട്ട് ബയേണ് പുതുമയല്ലല്ലോ!! ഗോൾ പൂരത്തോടെ ജർമ്മൻ ചാമ്പ്യൻസ് തുടങ്ങി | Bayern Munich start their season with an impressive win

20220806 020026

ബയേൺ മ്യൂണിച്ച് അവരുടെ പുതിയ ലീഗ് സീസൺ സ്വഭാവികം എന്ന പോലെ ഗോളടിച്ചു കൂട്ടികൊണ്ട് തുടങ്ങി. ഇന്ന് ഫ്രാങ്ക്ഫർടിനെ എവേ മത്സരത്തിൽ നേരിട്ട ബയേൺ ആറ് ഗോളുകൾ ആണ് അടിച്ചു കൂട്ടിയത്. ഒന്നിനെതിരെ ആറ് ഗോളുകളുടെ വിജയം ബയേൺ നേടുകയും ചെയ്തു. ഇന്ന് കളി തുടങ്ങി ആദ്യ 43 മിനുട്ടിൽ തന്നെ ബയേൺ അഞ്ചു ഗോളുകൾക്ക് മുന്നിൽ എത്തിയിരുന്നു. ലെവൻഡോസ്കി ക്ലബ് വിട്ടത് ഓർമ്മ പോലും ഇല്ലാത്ത രീതിയിൽ ആയിരുന്നു ബയേൺ ഗോളടിച്ചു കൂട്ടിയത്.
20220806 020016
അഞ്ചാം മിനുട്ടിൽ കിമ്മിചിലൂടെ ആയിരുന്നു ഗോളടിയുടെ തുടക്കം. 11ആം മിനുട്ടിൽ ബെഞ്ചമിൻ പവാർഡ് ലീഡ് ഇരട്ടിയാക്കി. പിന്നെ ഊഴം മാനെയുടെതായിരുന്നു. 29ആം മിനുട്ടിൽ ബയേണായി തന്റെ ആദ്യ ബുണ്ടസ്ലീഗ ഗോൾ മാനെ നേടി.

35ആം മിനുട്ടിൽ ജമാൽ മുസിയാലയും 43ആം മൊനുട്ടിൽ ഗ്നാബറിയും ഗോളടിച്ചതോടെ. ഹാഫ് ടൈം 5-0ന് ബയേൺ അവസാനിപ്പിച്ചു. രണ്ടാം പകുതിയിൽ ബയേൺ അറ്റാക്ക് കുറച്ചു. എങ്കിലും ജമാലിന്റെ രണ്ടാം ഗോളിലൂടെ ബയേൺ വിജയം പൂർത്തിയാക്കി. ഫ്രാങ്ക്ഫർടിനായി കോളോ മുവാനി ആണ് ആശ്വാസ ഗോൾ നേടിയത്.

Story Highlights: Bayern Munich start their season with an impressive win over Frankfurt.