ബയേൺ മ്യൂണിക്കിന്റെ ഗോൾ കീപ്പറെ റാഞ്ചാൻ ഹെർത്ത ബെർലിൻ

- Advertisement -

ബയേൺ മ്യൂണിക്കിന്റെ ഗോൾ കീപ്പർ സ്വെൻ ഉൽറൈക്കിനെ റാഞ്ചാൻ ഹെർത്ത ബെർലിൻ ഒരുങ്ങുന്നു. ഹെർത്ത ബെർലിന്റെ പുതിയ പരിശീലകൻ ബ്രൂണോ ലബാഡിയയാണ് ഉൽറൈക്കിനെ ബെർലിനിലേക്ക് കൊണ്ടുപോവാൻ ശ്രമിക്കുന്നത്. ബയേണിൽ നുയറിന് ബാക്കപ്പ് ഗോളിയായാണ് ഉൽറൈക്ക് സ്റ്റട്ട്ഗാർട്ടിൽ നിന്നും ബവേറിയയിൽ എത്തിയത്. സ്റ്റട്ട്ഗാർട്ടിന്റെ യൂത്ത് അക്കാദമിയിലൂടെയാണ് ഉൽറൈക്ക് കളിയാരംഭിക്കുന്നത്.

സ്റ്റട്ട്ഗാർട്ടിൽ മുൻപുണ്ടായിരുന്ന പരിശീലകനാണ് ബ്രൂണോ ലബാഡിയ. 2015-16 സീസണിലാണ് ഉൽറൈക്ക് ബയേണിൽ എത്തുന്നത്. 2017-18 സീസണിൽ മാനുവൽ നുയർ ഏറെക്കാലം പരിക്കേറ്റ് പുറത്തിരുന്നപ്പോൾ ബയേണിന്റെ ഗോൾ വലകാത്തത് ഉൽറൈക്കാണ്. അതേ സീസണിൽ തന്നെ ചാമ്പ്യൻസ് ലീഗ് സെമിയിൽ ബയേൺ റയലിനോട് പരാജയപ്പെട്ട് (3-4) പുറത്താവാൻ ഉൽറൈക്കിന്റെ ഗോൾ കീപ്പിംഗിലെ പിഴവും കാരണമായി. ബയേണിന്റെ വല 44 വട്ടം കാത്തിട്ടുണ്ട് ഉൽറൈക്ക്. ബയേണിനൊപ്പം 4 തവണ ബുണ്ടസ് ലീഗ നേടാനും രണ്ട് തവണ വീതം ജർമ്മൻ കപ്പും ജർമ്മൻ കപ്പും ഉൽറൈക്ക് നേടിയിട്ടുണ്ട്.

Advertisement