മലയാളി ബൗളർ ബേസിൽ തമ്പിയെ മുംബൈ ഇന്ത്യൻസ് സ്വന്തമാക്കി. അടിസ്ഥാന വില ആയ 30 ലക്ഷത്തിനു തന്നെയാണ് തമ്പിയെ മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയത്. വേറെ ആരും ബേസിലിനായി ബിഡ് ചെയ്തില്ല. അവസാന സീസണുകളിൽ താരം സൺറൈസേഴ്സ് ഹൈദരബാദിന് ഒപ്പം ആയിരുന്നു. കാര്യമായി പഴയ സീസണുകളിൽ തിളങ്ങാൻ ആവാത്തത് ആണ് ബേസിലിന് തിരിച്ചടിയായത്. അടുത്തിടെ കേരളത്തിനായി ഇറങ്ങിയപ്പോൾ ഒക്കെ ബേസിൽ നല്ല ബൗളിംഗ് കാഴ്ചവെച്ചിരുന്നു.