രണ്ടാം ടി20യിലും ബാറ്റിംഗ് ശരിയായില്ല, അഫ്ഗാനിസ്ഥാന് നേടാനായത് 122 റൺസ്

Sports Correspondent

Irelandafg
Download the Fanport app now!
Appstore Badge
Google Play Badge 1

അയര്‍ലണ്ടിനെതിരെ രണ്ടാം ടി20യിലും ബാറ്റിംഗിൽ മികവ് പുലര്‍ത്താനാകാതെ അഫ്ഗാനിസ്ഥാന്‍. 8 വിക്കറ്റ് നഷ്ടത്തിൽ 122 റൺസ് മാത്രമാണ് ടീമിന് നേടാനായത്. 36 റൺസ് നേടിയ ഹഷ്മത്തുള്ള ഷഹീദി മാത്രമാണ് അഫ്ഗാന്‍ നിരയിൽ തിളങ്ങിയത്. താരത്തിന് പോലും ടി20 ശൈലിയിൽ ബാറ്റ് വീശാനായില്ല.

Ireland13 പന്തിൽ 17 റൺസ് നേടിയ ഇബ്രാഹിം സദ്രാന്‍ വേഗത്തിൽ പുറത്തായത് സന്ദര്‍ശകര്‍ക്ക് തിരിച്ചടിയായി. അയര്‍ലണ്ടിന് വേണ്ടി ജോഷ്വ ലിറ്റിൽ, മാര്‍ക്ക് അഡൈര്‍, കര്‍ട്ടിസ് കാംഫര്‍, ഡെലാനി എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

Story Highlights: Afghanistan batting struggle against Ireland in second T20I