ബാഴ്‌സലോണയിൽ മെസ്സിയുടെ പത്താം നമ്പർ ജേഴ്സിക്ക് പുതിയ അവകാശി

Staff Reporter

ബാഴ്‌സലോണയിൽ ഇതിഹാസ താരം മെസ്സി അണിഞ്ഞ പത്താം നമ്പർ ജേഴ്സി ഇനി യുവതാരം അൻസു ഫാതി അണിയും. താരം പത്താം നമ്പർ ജേഴ്സി അണിയുന്ന കാര്യം ബാഴ്‌സലോണ തന്നെയാണ് പുറത്തുവിട്ടത്. സൂപ്പർ താരം മെസ്സി പി.എസ്.ജിയിലേക്ക് പോയതോടെയാണ് പത്താം നമ്പർ ജേഴ്സിക്ക് ബാഴ്‌സലോണയിൽ അവകാശി ഇല്ലാതെപോയത്. ബാഴ്‌സലോണയിലെ സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് മെസ്സി ബാഴ്‌സലോണ വിട്ടത്.

17കാരനായ ഫാതി ഇതുവരെ ബാഴ്‌സലോണയിൽ 22 നമ്പർ ജേഴ്സിയാണ് അണിഞ്ഞിരുന്നത്. ദീർഘകാലമായി ഫാതി പരിക്കേറ്റ് ടീമിൽ നിന്ന് പുറത്താണെങ്കിലും ബാഴ്‌സലോണയുടെ ഭാവി സൂപ്പർ സ്റ്റാർ ആയാണ് ഫാതി അറിയപ്പെടുന്നത്.