ബാഴ്സലോണ ചരിത്രത്തിലെ ഏറ്റവും മികച്ച ഗോൾ, മെസ്സിയെ തന്നെ തോൽപ്പിച്ച് മെസ്സി

Newsroom

ബാഴ്സലോണ ചരിത്രത്തിലെ ഏറ്റവും മികച്ച ഗോൾ തിരഞ്ഞെടുത്തു. ലയണൽ മെസ്സി തന്നെയാണ് ഏറ്റവും മികച്ച ഗോളിന് ഉടമ. മികച്ച ഗോളെന്ന് കരുതപ്പെട്ട 100 ഗോളുകളിൽ നിന്ന് ആരാധകരുടെ വോട്ടെടുപ്പിലൂടെയാണ് മെസ്സിയുടെ ഗോൾ മികച്ചതായി തിരഞ്ഞെടുക്കപ്പെട്ടത്. അഞ്ച് ലക്ഷത്തിലേറെ പേർ വോട്ട് ചെയ്തെന്ന് ബാഴ്സലോണ അറിയിച്ചു.

2007ൽ മെസ്സി ഗെറ്റാഫെയ്ക്ക് എതിരെ നേടിയ സോളോ ഗോളാണ് ഒന്നാമത് എത്തിയത്. ഫുട്ബോൾ ചരിത്രത്തികെ തന്നെ ഏറ്റവും മികച്ച സോളോ ഗോളുകളിൽ ഒന്നായി കണക്കാക്കപ്പെടുന്ന ഗോളാണ് ഇത്. മികച്ച ഗോളുകളിൽ ആദ്യ മൂന്നിലും മെസ്സിയുടെ ഗോളുകളാണ് എത്തിയത്. മൂന്നാം സ്ഥാനത്ത് റയൽ മാഡ്രിഡിനെതിരെ 2010-11 സീസണിൽ നേടിയ ഗോളും, രണ്ടാം സ്ഥാനത്ത് 2014-15ൽ അത്ലറ്റിക് ബിൽബാവോയ്ക്ക് എതിരെ നേടിയ ഗോളുമാണ് ഇടം പിടിച്ചത്.