സൂപ്പർ കപ്പിന് വില കൊടുക്കാതെ മുംബൈ സിറ്റി, ആകെ ഒരു വിദേശ താരം മാത്രം

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

സൂപ്പർ കപ്പിന് ക്ലബുകൾ ഒന്നും വിലകൊടുക്കുന്നില്ല എന്നത് വ്യക്തമാകുന്നു. ഐലീഗ് ക്ലബുകൾ കളിക്കാതെ പിന്മാറുമ്പോൾ മറുവശത്ത് ഐ എസ് എൽ ക്ലബുകൾ ദുർബല ടീമുകളെ ആണ് സൂപ്പർ കപ്പിന് ഇറക്കുന്നത്. മുംബൈ സിറ്റി ഇന്ന് ടീം പ്രഖ്യാപിച്ചപ്പോൾ ആകെ ഒരു വിദേശ താരത്തെ മാത്രമെ രജിസ്റ്റർ ചെയ്തിട്ടുള്ളൂ. ആറു വിദേശ താരങ്ങളെ രജിസ്റ്റർ ചെയ്യാം എന്നിരിക്കെ ആണ് ഒരു വിദേശ താരം മാത്രമായി മുംബൈ സിറ്റി ഭുവനേശ്വറിൽ എത്തിയത്.

ലൂസിയൻ ഗോയൻ ആണ് ആകെ ടീമിൽ ഉള്ള വിദേശ താരം. മറ്റു വിദേശ താരങ്ങളെ മുംബൈ സിറ്റി റിലീസ് ചെയ്തത് ആയാണ് വിവരം. ക്ലബ് സാമ്പത്തിക പ്രതിസന്ധിയിൽ ആണെന്നും വിവരങ്ങളുണ്ട്. നാളെ ചെന്നൈയിനുമായാണ് മുംബൈയുടെ സൂപ്പർ കപ്പ് പ്രീക്വാർട്ടർ മത്സരം.

ടീം;

Goalkeepers: Amrinder Singh, Ravi Kumar, Kunal Sawant

Defenders: Sanjay Balmuchu, Anwar Ali, Joyner Lourenco, Subhasish Bose, Lucian Goian, Souvik Chakrabarti, Md Kaif Khan.

Midfielders: Milan Singh, Md Rafique, Raynier Fernandes, Sanju Pradhan, Vignesh D, Sehnaj Singh, Bipin Singh, Nakul Shelke.

Forwards: Pranjal Bhumij, Alen Deory