നാഗിന്‍ ഡാന്‍സിന്റെ അലയൊലികള്‍ അവസാനിക്കുന്നില്ല!!! ബംഗ്ലാദേശ് പരാജയത്തിൽ നൃത്തമാടി ശ്രീലങ്കന്‍ താരങ്ങളും ആരാധകരും

Nagindance1

ശ്രീലങ്കയും ബംഗ്ലാദേശും തമ്മിലുള്ള ക്രിക്കറ്റ് പക അവസാനിക്കുന്നില്ല. 2018 നിദാഹസ് ട്രോഫിയിൽ ശ്രീലങ്കയെ 2 വിക്കറ്റിന് പരാജയപ്പെടുത്തിയ ബംഗ്ലാദേശ് താരങ്ങള്‍ ഗ്രൗണ്ടിൽ ആടിയ നാഗിന്‍ ഡാന്‍സിന്റെ അലയൊലികള്‍ അവസാനിക്കുന്നില്ല. അന്ന് ഡ്രെസ്സിംഗ് റൂമിൽ വരെ അഴിഞ്ഞാട്ടം നടത്തിയ ബംഗ്ലാദേശ് താരങ്ങള്‍ വന്‍ നാശനഷ്ടമാണ് വരുത്തിയത്.

Nagindance3

ന്ന് ഫൈനലില്‍ ദിനേശ് കാര്‍ത്തിക്കിന്റെ 8 പന്തിൽ നിന്നുള്ള 29 റൺസ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചപ്പോള്‍ ഇന്ത്യയെക്കാള്‍ ആഹ്ലാദിച്ചത് ശ്രീലങ്കയായിരുന്നു. അന്ന് ഗ്രൗണ്ടിൽ തിങ്ങിനിറഞ്ഞ കാണികളിൽ ബഹുഭൂരിഭാഗവും നാഗിൻ ഡാന്‍സ് ആടിയാണ് പക വീട്ടിയത്.

Nagindance2ഇത്തവണ ബംഗ്ലാദേശിൽ നിന്ന് വിജയം തട്ടിയെടുത്തപ്പോള്‍ ശ്രീലങ്കയുടെ ചമിക കരുണാരത്നേ ഡ്രെസ്സിംഗ് റൂമിൽ നിന്ന് നാഗിന്‍ ഡാന്‍സ് ആടുന്ന ചിത്രമാണ് സോഷ്യൽ മീഡിയയിൽ സജീവമായത്.

മത്സരത്തിന് മുമ്പ് ഇരു ടീമുകളും തമ്മിൽ പത്ര സമ്മേളനത്തിലും വാക് പോരിലേക്ക് കാര്യങ്ങള്‍ കൊണ്ടെത്തിച്ചിരുന്നു.