ഏകദിന ക്രിക്കറ്റിൽ 11,000ൽ അധികം റൺസ് ഉണ്ടെങ്കിൽ ലോകകപ്പ് സെമിയിൽ തന്റെ മോശം ഫോം തുടർന്ന് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി. തന്റെ കരിയറിൽ കളിച്ച മൂന്ന് ലോകകപ്പ് സെമി ഫൈനലുകളിൽ ഒന്നിൽ പോലും രണ്ടക്കം കാണാൻ ഇന്ത്യൻ ക്യാപ്റ്റന് ഇതുവരെ കഴിഞ്ഞിട്ടില്ല. 2011, 2015, 2019 സെമി ഫൈനലുകളിൽ ഇന്ത്യക്ക് വേണ്ടി കളിച്ച വിരാട് കോഹ്‌ലി ഒരു മത്സരത്തിൽ പോലും രണ്ടക്കം കടന്നിരുന്നില്ല.
2011ൽ പാകിസ്ഥാനെതിരെ 9 റൺസിന് പുറത്തായ കോഹ്‌ലി 2015ൽ ഓസ്ട്രേലിയക്കെതിരെ 1 റൺസിനാണ് പുറത്തായത്. വിരാട് കോഹ്‌ലിയുടെ മൂന്നാമത്തെ സെമി ഫൈനലായ ഇന്നും രണ്ടക്കം കാണാൻ താരത്തിനായില്ല. വലിയ പ്രതീക്ഷയോടെ ന്യൂസിലാൻഡിനെതിരെ ഇറങ്ങിയ വിരാട് കോഹ്‌ലി ഒരു റൺസിനാണ് പുറത്തായത്. 2015ൽ പാകിസ്താന്റെ വഹാബ് റിയാസും 2015ൽ ഓസ്ട്രേലിയയുടെ മിച്ചൽ ജോൺസണും 2019ൽ ന്യൂസിലാൻഡിന്റെ ബൗൾട്ടുമാണ് വിരാട് കോഹ്‌ലിയെ പുറത്താക്കിയത്.