ബാബറിന്റെ ആ പിഴവില്ലായിരുന്നുവെങ്കിൽ കാര്യങ്ങള്‍ മാറിയേനെ – വസീം അക്രം

ഇന്ത്യയോട് വെറും 147 റൺസ് നേടിയ ശേഷം അവസാന നിമിഷം വരെ പൊരുതിയെങ്കിലും വിജയം നേടുവാന്‍ പാക്കിസ്ഥാന് സാധിച്ചിരുന്നില്ല. എന്നാൽ ഇപ്പോള്‍ ബാബര്‍ അസം പിഴവ് വരുത്തിയെന്നും അതില്ലായിരുന്നുവെങ്കിൽ കാര്യങ്ങള്‍ പാക്കിസ്ഥാന് അനുകൂലമായേനെ എന്നും പറഞ്ഞ് മുന്‍ പാക്കിസ്ഥാന്‍ താരം വസീം അക്രം.

മുഹമ്മദ് നവാസിനെ അവസാന ഓവര്‍ വരെ നിര്‍ത്തരുതായിരുന്നുവെന്നും 13 -14 ഓവറിൽ അദ്ദേഹത്തിന് ബൗളിംഗ് കൊടുക്കണമായിരുന്നുവെന്നും വസീം അക്രം പറഞ്ഞു. രവീന്ദ്ര ജഡേജ, ഹാര്‍ദ്ദിക് പാണ്ഡ്യ പോലുള്ളവര്‍ ബാറ്റ് ചെയ്യുമ്പോള്‍ ഒരു സ്പിന്നറെ അവസാന 3-4 ഓവറുകളിലേക്ക് ഒരിക്കലും കരുതി വയ്ക്കരുതെന്നും വസീം അക്രം പറഞ്ഞു.