ഗോൾ പോസ്റ്റിലും അബദ്ധത്തിലും തട്ടി ഓസ്ട്രിയ പുറത്ത്, ജർമ്മനി യൂറോ കപ്പ് സെമിയിൽ

Newsroom

20220722 020216
Download the Fanport app now!
Appstore Badge
Google Play Badge 1

വനിതാ യൂറോ കപ്പ് സെമിയിൽ ജർമ്മനി സെമി ഫൈനലിൽ. ഇന്ന് ബ്രെന്റ്ഫോർഡിൽ നടന്ന ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ഓസ്ട്രിയയെ ആണ് ജർമ്മനി പരാജയപ്പെടുത്തിയത്. മറുപടിയില്ലാത്ത രണ്ടു ഗോളിനായിരുന്നു ജർമ്മനിയുടെ വിജയം. മൂന്ന് തവണ ഗോൾ പോസ്റ്റിൽ ഇടിച്ച ഓസ്ട്രിയക്ക് ഇന്നത്തെ രാത്രി നിർഭാഗ്യത്തിന്റേതായി.

ഇന്ന് ജർമ്മനി ആണ് നന്നായി തുടങ്ങിയത് എങ്കിലും ഒരു കോർണറിൽ നിന്ന് ജോർജീവ ഓസ്ട്രിക്കായി ആദ്യം ഗോളിനടുത്ത് എത്തി. ജോർജീവിയയുടെ ഹെഡർ പോസ്റ്റിൽ തട്ടി മടങ്ങി. മത്സരത്തിന്റെ 26ആം മിനുട്ടിൾ ആണ് ജർമ്മനി ലീഡ് എടുത്തത്. ഇടതുവിങ്ങിൽ നിന്ന് പന്ത് തട്ടിയെടുത്ത ബുൾ നൽകിയ പാസ് പോപിലേക്ക്. പോപിന്റെ ഡമ്മി മഗുല്ലേക്ക് പന്ത് എത്തിച്ചു. ഫസ്റ്റ് ടച്ച് സ്ട്രൈക്കിൽ ഗോൾ. ജർമ്മനിക്ക് ലീഡ്.
20220722 020231
ഈ ഗോളിന് ശേഷം ഓസ്ട്രിയ ഉണർന്നു കളിച്ചു. രണ്ടാം പകുതിയിൽ ഡൻസ്റ്റും പുണ്ടിഗാമും ഓസ്ട്രിയക്കായി ഗോളിനടുത്ത് എത്തി. രണ്ടും ഗോൾ പോസ്റ്റിൽ തട്ടി മടങ്ങിയതോടെ ഈ രാത്രി തങ്ങളുടേതല്ല എന്ന് ഓസ്ട്രിയ ഉറപ്പിച്ചു. കളിയുടെ അവസാന നിമിഷം ഓസ്ട്രിയ കീപ്പറുടെ ഒരു അബദ്ധം ജർമ്മനിക്ക് രണ്ടാം ഗോളും സമ്മാനിച്ചതോടെ അവർ സെമി ഉറപ്പിച്ചു.

ഫ്രാൻസ് നെതർലാന്റ്സ് മത്സരത്തിലെ വിജയികളെ ആകും ജർമ്മനി സെമിയിൽ നേരിടുക.