മുൻ ബേർൺലി ക്യാപ്റ്റനെ ബ്രെന്റ്ഫോർഡ് സ്വന്തമാക്കും

ബേൺലിയിലെ കരാർ അവസാനിച്ചതോടെ ഫ്രീ ഏജന്റായ ബെൻ മീയെ ബ്രെന്റ്ഫോർഡ് സൈൻ ചെയ്യും. അവസാന 11 വർഷത്തോളം ബെൻ മീ ബേർൺലിക്ക് ഒപ്പം ആയിരുന്നു. 32-കാരനായ താരം ബ്രെന്റ്‌ഫോർഡിന്റെ നാലാമത്തെ പ്രധാന സമ്മർ സൈനിംഗാണ്. ആരോൺ ഹിക്കി, കീൻ ലൂയിസ്-പോട്ടർ, തോമസ് സ്‌ട്രാകോഷ എന്നിവരെ ഇതിനകം തന്നെ ബ്രെന്റ്ഫോർഡ് സൈൻ ചെയ്തിരുന്നു.

2012 ജനുവരിയിൽ മാഞ്ചസ്റ്റർ സിറ്റിയിൽ നിന്ന് ആയിരുന്നു മീ ബേൺലിയിലേക്ക് എത്തിയത്. 376 മത്സരങ്ങൾ താരം ബേർൺലിക്കായി 11 വർഷങ്ങളിൽ കളിച്ചു. 2011 ജൂലൈയിൽ ലോണിലാണ് അദ്ദേഹം ടർഫ് മൂറിൽ ചേർന്നത്.