മൂന്നാം ദിവസം ഇന്ത്യക്കെതിരെ ഓസ്‌ട്രേലിയൻ ആധിപത്യം

Staff Reporter

ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാം ദിവസം അവസാനിച്ചപ്പോൾ മത്സരത്തിൽ ഓസ്‌ട്രേലിയൻ ആധിപത്യം. ഒന്നാം ഇന്നിങ്സിൽ ഇന്ത്യൻ സ്കോർ 244ൽ ഒതുക്കിയ ഓസ്ട്രേലിയ മൂന്നാം ദിവസം അവസാനിക്കുമ്പോൾ രണ്ടാം ഇന്നിങ്സിൽ 2 വിക്കറ്റ് നഷ്ടത്തിൽ 103 റൺസ് എന്ന നിലയിലാണ്. ആദ്യ ഇന്നിങ്സിൽ 94 റൺസിന്റെ ലീഡാണ് ഓസ്ട്രേലിയ സ്വന്തമാക്കിയത്.

നിലവിൽ ഓസ്‌ട്രേലിയക്ക് 197 റൺസിന്റെ ലീഡ് ഉണ്ട്. 47 റൺസുമായി മാർനസ് ലബുഷെയിനും 29 റൺസുമായു സ്റ്റീവ് സ്മിത്തുമാണ് ഓസ്‌ട്രേലിയക്ക് വേണ്ടി ബാറ്റ് ചെയ്യുന്നത്. രണ്ടാം ഇന്നിങ്സിൽ 13 റൺസ് എടുത്ത ഡേവിഡ് വാർണറിന്റെ വിക്കറ്റ് മാത്രമാണ് ഓസ്‌ട്രേലിയക്ക് നഷ്ടമായത്. അശ്വിൻ ആണ്‌ വാർണറിന്റെ വിക്കറ്റ് വീഴ്ത്തിയത്. ടെസ്റ്റിൽ 2 ദിവസം ബാക്കി നിൽക്കെ ഇന്ത്യക്ക് മത്സരത്തിലേക്ക് തിരിച്ചുവരാൻ അത്ഭുതങ്ങൾ സംഭവിക്കേണ്ടി വരും. നേരത്തെ മികച്ച തുടക്കം ലഭിച്ചിട്ടും ഇന്ത്യൻ വാലറ്റ നിറയെ എറിഞ്ഞൊതുക്കിയ ഓസ്ട്രേലിയ ഇന്ത്യയുടെ സ്കോർ 244ൽ ഒതുക്കിയിരുന്നു. മത്സരത്തിൽ മൂന്ന് ഇന്ത്യൻ താരങ്ങൾ റൺ ഔട്ട് ആയതാണ് ഇന്ത്യക്ക് വിനയായത്.