ഡാനിയൽ ഫോക്സിന്റെ വിലക്ക് നീങ്ങി, ഇന്ന് കളിക്കാം

ഈസ്റ്റ് ബംഗാൾ ക്യാപ്റ്റൻ ഡാനിയ ഫോക്സിന്റെ വിലക്ക് പിൻവലിച്ചു. കഴിഞ്ഞ ഗോവയ്ക്ക് എതിരായ മത്സരത്തിൽ റൊമേരിയോയെ ടാക്കിൾ ചെയ്തതിന് ഫോക്സിന് ചുവപ്പ് കാർഡ് കിട്ടിയിരുന്നു. ഒപ്പൻ ഒരു മത്സരത്തിൽ വിലക്കും ഉണ്ടായിരുന്നു. എന്നാൽ ഈസ്റ്റ് ബംഗാൾ ഇതിനെതിരെ നൽകിയ അപ്പീൽ പരിഗണിച്ച ലീഗ് അധികൃതർ ഫോക്സിന്റെ ചുവപ്പ് കാർഡ് റദ്ദാക്കാൻ തീരുമാനിച്ചു. ഫോക്സിന് ഇന്ന് നടക്കുന്ന ബെംഗളൂരു എഫ് സിക്ക് എതിരായ മത്സരത്തിൽ കളിക്കാൻ ഇതോടെ സാധിക്കും.