ഓസ്ട്രേലിയൻ ബൗളർമാരെ അടിച്ചു പറത്തി കോൺവേയും അലനും

Picsart 22 10 22 14 19 31 260

ടി20 ലോകകപ്പിന്റെ സൂപ്പർ 12ലെ ആദ്യ മത്സരത്തിൽ ഓസ്ട്രേലിയക്ക് എതിരെ ന്യൂസിലൻഡിന് മികച്ച സ്കോർ. ആദ്യം ബാറ്റു ചെയ്ത ന്യൂസിലൻഡ് 3 വിക്കറ്റ് നഷ്ടത്തിൽ 200 റൺസ് ആണ് അടിച്ചു കൂട്ടിയത്. ഓപ്പണർമാരായ ഫിൻ അലനും കോൺവേയും ആണ് ഓസ്ട്രേലിയൻ ബൗളർമാരെ തലങ്ങും വിലങ്ങും അടിച്ചു പറത്തിയത്. ഫിൻ അലൻ 16 പന്തിൽ 42 റൺസ് അടിച്ചു. 3 സിക്സും 5 ഫോറും താരത്തിന്റെ ഇന്നിങ്സിൽ ഉൾപ്പെടുന്നു.

ഓസ്ട്രേലിയ 141809

കോൺവേ 58 പന്തിൽ 92 റൺസുമായി ടോപ് സ്കോറർ ആയി. 2 സിക്സും 7 ഫോറും കോണ്വേയുടെ ഇന്നിങ്സിൽ ഉൾപ്പെടുന്നു. ക്യാപ്റ്റൻ വില്യംസൺ 23, ഗ്ലൻ ഫിലിപ്സ് 12, നീഷാം 26 എന്നിങ്ങനെയാണ് മറ്റു ബാറ്റിങ് സംഭാവനകൾ.

ഓസ്ട്രേലിയക്ക് ആയി ഹാസെല്വൂഡ് രണ്ട് വിക്കറ്റ് എടുത്തു. സാമ്പ ഒരു വിക്കറ്റും നേടി.