ജ്യോക്കോവിച്ചിനെ വീഴ്ത്തി സാഷ എ.ടി.പി ഫൈനൽസ് ഫൈനലിൽ

20211121 041910

എ.ടി.പി ഫൈനൽസ് ജയിച്ചു സീസൺ അവസാനിപ്പിക്കാൻ നൊവാക് ജ്യോക്കോവിച്ചിനു ഇത്തവണ സാധിക്കില്ല. സെമിയിൽ അലക്‌സാണ്ടർ സാഷ സെരവിനോട് മൂന്നു സെറ്റ് നീണ്ട പോരാട്ടത്തിൽ ജ്യോക്കോവിച്ച് തോൽവി വഴങ്ങുക ആയിരുന്നു. മികച്ച റാലികൾ കണ്ട മത്സരത്തിൽ സാഷ 14 ഏസുകൾ ഉതിർത്തപ്പോൾ ജ്യോക്കോവിച്ച് 15 ഏസുകൾ ആണ് ഉതിർത്തത്. ഇരു താരങ്ങളും ബ്രൈക്ക് വഴങ്ങാതെ കളിച്ച ആദ്യ സെറ്റ് ടൈബ്രേക്കറിലൂടെ ആണ് സാഷ സ്വന്തമാക്കിയത്.

എന്നാൽ രണ്ടാം സെറ്റിൽ ജ്യോക്കോവിച്ച് അതിശക്തമായി തിരിച്ചടിച്ചു. നിരന്തരം ശ്രമിച്ചു മത്സരത്തിലെ ആദ്യ ബ്രൈക്ക് കണ്ടത്തിയ ജ്യോക്കോവിച്ച് സെറ്റ് 6-4 നു നേടി മത്സരം അവസാന സെറ്റിലേക്ക് നീട്ടി. രണ്ടാം സെറ്റിൽ പല റാലികളും ഇരു താരങ്ങളുടെയും മികവ് വിളിച്ചു പറയുന്നത് ആയിരുന്നു. എന്നാൽ മൂന്നാം സെറ്റിൽ തുടക്കത്തിൽ തന്നെ ബ്രൈക്ക് കണ്ടത്തിയ സാഷ തുടർന്ന് സർവീസ് നിലനിർത്തി സെറ്റ് 6-3 നു നേടി ഫൈനൽ ഉറപ്പിക്കുക ആയിരുന്നു. കരിയറിലെ രണ്ടാം എ.ടി.പി ഫൈനൽസ് ഫൈനൽ ആണ് ജർമ്മൻ താരത്തിന് ഇത്. ഫൈനലിൽ ഡാനിൽ മെദ്വദേവ് ആണ് സാഷയുടെ എതിരാളി.

Previous articleഅവസാനം വിറച്ചെങ്കിലും സാവി യുഗത്തിൽ ജയത്തോടെ തുടങ്ങി ബാഴ്‌സലോണ
Next articleസെർജിയോ അഗ്യൂറോ ഫുട്‌ബോളിൽ നിന്നു വിരമിക്കുന്നു