ഭാഗ്യം അത്ലറ്റിക്കോ മാഡ്രിഡിന് ഒപ്പം, ലാലിഗയിൽ ഒന്നാം സ്ഥാനത്തുള്ള ലീഡ് ഉയർത്തി

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ലാലിഗയിൽ കിരീട പോരാട്ടത്തിൽ ഒരിക്കൽ കൂടെ അത്ലറ്റിക്കോ മാഡ്രിഡിന് കാൽ തെന്നിയേനെ. പക്ഷെ ഭാഗ്യം അവരെ തുണച്ചു. ഇന്ന് എൽചെയെ നേരിട്ട അത്ലറ്റിക്കോ മാഡ്രിഡ് 1-0നാണ് വിജയിച്ചത്. ഈ വിജയം തടയാൻ പോകുന്ന ഒരു പെനാൾട്ടി എൽചെയ്ക്ക് മത്സരത്തിന്റെ അവസാന നിമിഷം ലഭിച്ചിരുന്നു. പക്ഷെ ഫിഡെൽ എടുത്ത ആ പെനാൾട്ടി പോസ്റ്റിൽ തട്ടി പുറത്തേക്ക് പോയി. ഇതാണ് അത്ലറ്റിക്കോ മാഡ്രിഡ് വിജയം ഉറപ്പിച്ചത്.

ഇന്ന് ആദ്യ പകുതിയിൽ യൊറന്റെ ആണ് അത്ലറ്റിക്കോയ്ക്ക് ലീഡ് നൽകിയത്. കരസ്കോയുടെ പാസിൽ നിന്നായിരുന്നു യൊറന്റെയുടെ ഗോൾ. ഈ രണ്ടു പേർ പല ഘട്ടങ്ങളിലായി ഈ സീസണിൽ അത്ലറ്റിക്കോ മാഡ്രിഡിന്റെ രക്ഷയ്ക്ക് എത്തിയിട്ടുണ്ട്. ഈ വിജയത്തോടെ 34 മത്സരങ്ങളിൽ 76 പോയിന്റുമായി ലീഗിൽ ഒന്നാം സ്ഥാനത്ത് ലീഡ് ഉയർത്താൻ അത്കറ്റിക്കോയ്ക്ക് ആയി. രണ്ടാമതുള്ള ബാഴ്സലോണക്കും മൂന്നാമതുള്ള റയലിനും 71 പോയിന്റ് വീതമാണ് ഉള്ളത്. രണ്ടു പേരും ഒരു മത്സരം കുറവാണ് കളിച്ചത്.