നാട്ടിലെ പ്രളയ ബാധിതര്‍ക്ക് ഐക്യദാര്‍ഢ്യം, ഏഷ്യ കപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ കറുത്ത ആം ബാന്‍ഡ് അണിയുവാന്‍ പാക്കിസ്ഥാന്‍

Sports Correspondent

Pakistan
Download the Fanport app now!
Appstore Badge
Google Play Badge 1

ഏഷ്യ കപ്പിലെ ഇന്ത്യ – പാക്കിസ്ഥാന്‍ പോരാട്ടത്തിൽ കറുത്ത ആം ബാന്‍ഡ് അണിയുവാന്‍ തീരുമാനിച്ച് പാക്കിസ്ഥാന്‍. പാക്കിസ്ഥാനെ സാരമായി ബാധിച്ച പ്രളയത്തിൽ അകപ്പെട്ടവര്‍ക്കുള്ള പിന്തുണയും ഐക്യദാര്‍ഢ്യവുമായാണ് ആം ബാന്‍ഡ് ധരിക്കുവാന്‍ പാക്കിസ്ഥാന്‍ മാനേജ്മെന്റ് തീരുമാനിച്ചത്.

ഏഷ്യ കപ്പ് പോരാട്ടത്തിലെ ഫൈനലിന് മുമ്പുള്ള ഫൈനലായാണ് ഈ മത്സരത്തെ വിശേഷിപ്പിക്കുന്നത്. ഈ രണ്ട് ടീമുകള്‍ തന്നെ ഫൈനലിലും ഏറ്റുമുട്ടുമെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ.