എയ്ഡന്‍ മാര്‍ക്രമിനു ശതകം നഷ്ടം, രണ്ടാം സെഷനില്‍ രണ്ട് വിക്കറ്റ് വീഴ്ത്തി ഇന്ത്യ

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ദക്ഷിണാഫ്രിക്കയ്ക്കെതിരെ രണ്ടാം സെഷനില്‍ ഇന്ത്യയ്ക്ക് ആശ്വാസം. ആദ്യ സെഷനില്‍ വിക്കറ്റൊന്നും നേടാനാകാതെ ബുദ്ധിമുട്ടിയ ഇന്ത്യന്‍ ബൗളിംഗിനു ആശ്വാസമായി ദക്ഷിണാഫ്രിക്കന്‍ ഓപ്പണര്‍മാരെ ഇന്ത്യ മടക്കി അയയ്ക്കുകയായിരുന്നു. 31 റണ്‍സ് നേടിയ ഡീന്‍ എല്‍ഗാറിനെയും 94 റണ്‍സ് നേടി എയ്ഡന്‍ മാര്‍ക്രത്തെയും പുറത്താക്കി അശ്വിന്‍ ആണ് ഇന്ത്യയ്ക്ക് നിര്‍ണ്ണായകമായ ബ്രേക്ക്ത്രൂകള്‍ നല്‍കിയത്. ഒന്നാം ദിവസം ചായയ്ക്ക് പിരിയുമ്പോള്‍ ദക്ഷിണാഫ്രിക്ക 182/2 എന്ന നിലയിലാണ്. 35 റണ്‍സുമായി ഹാഷിം അംലയും 16 റണ്‍സ് നേടി എബിഡിയുമാണ്. ക്രീസില്‍. വ്യക്തിഗത സ്കോര്‍ 14, 30 എന്നിവയില്‍ നില്‍ക്കെ ഇന്ത്യന്‍ ഫീല്‍ഡര്‍മാര്‍ രണ്ട് തവണയാണ് ഹാഷിം അംലയെ വിട്ടു കളഞ്ഞത്. ആദ്യം ഹാര്‍ദ്ദിക് പാണ്ഡ്യയും പിന്നീട് പാര്‍ത്ഥിവ് പട്ടേലുമായിരുന്നു കുറ്റക്കാര്‍.

നേരത്തെ ആദ്യ സെഷനില്‍ ദക്ഷിണാഫ്രിക്ക വിക്കറ്റ് നഷ്ടമില്ലാതെ 78 റണ്‍സ് നേടി. ലഞ്ചിനു ശേഷം മത്സരം പുനരാരംഭിച്ച് 7 റണ്‍സ് കൂടി നേടുന്നതിനിടെ ഡീന്‍ എല്‍ഗാറിനെ മുരളി വിജയുടെ കൈകളിലെത്തിച്ച് അശ്വിന്‍ ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യ പ്രഹരം നല്‍കി. 63 റണ്‍സ് കൂടി രണ്ടാം വിക്കറ്റില്‍ കൂട്ടിചേര്‍ത്ത് മാര്‍ക്രം-അംല സഖ്യം ടീമിനെ ശക്തമായ നിലയിലെത്തിക്കുമെന്ന് കരുതിയപ്പോളാണ് വീണ്ടും അശ്വിന്‍ വിക്കറ്റുമായി എത്തുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial