മലയാളി വിങ്ങർ ആഷിഖ് കുരുണിയൻ ബെംഗളൂരു എഫ് സി വിട്ടു. ഇന്ന് ബെംഗളൂരു എഫ് സി തന്നെ ഔദ്യോഗികമായി ആഷിഖ് ബെംഗളൂരു എഫ് സി വിടുകയാണെന്ന് അറിയിച്ചു. എ ടി കെ മോഹൻ ബഗാനിലേക്ക് ആകും ആഷിഖ് പോകുന്നത് എന്നാണ് റിപ്പോർട്ടുകൾ.
We're bidding farewell to winger Ashique Kuruniyan, as he moves on in search of a new challenge. Good luck for the future! #ThankYouAshique #WeAreBFC 🔵 pic.twitter.com/QOQar4Pytk
— Bengaluru FC (@bengalurufc) June 20, 2022
24കാരനായ താരം 2019 മുതൽ ബെംഗളൂരു എഫ് സിയിൽ ഉണ്ട്. ഒരു വർഷത്തെ കരാർ കൂടെ ബെംഗളൂരു എഫ് സിയിൽ ബാക്കിയിരിക്കെ ആണ് താരം ക്ലബ് വിടാൻ ശ്രമിക്കുന്നത്. പൂനെ സിറ്റിയുടെ താരമായിരുന്ന ആഷിഖിനെ 2019ൽ 70 ലക്ഷത്തോളം ട്രാൻസ്ഫർ തുക നൽകി ആയിരുന്നു ബെംഗളൂരു എഫ് സി എത്തിച്ചത്.
പൂനെ എഫ് സിയുടെ അക്കാദമിയിലൂടെ വളർന്ന താരമാണ് ആഷിഖ്. പിന്നീട് ആ അക്കാദമി പൂനെ സിറ്റി അക്കാദമി ആയി മാറിയതോടെ ഐ എസ് എൽ ക്ലബിന്റെ ഭാഗമാവുകയായിരുന്നു ആഷിക്. അതുമുതൽ പൂനെ സിറ്റിക്ക് ഒപ്പം തന്നെ ആയിരുന്നു ആഷിഖ്. ഐ എസ് എല്ലിൽ ആകെ 65 മത്സരങ്ങൾ കളിച്ച ആഷിക് ബെംഗളൂരുവിൽ വിങ് ബാക്കായാണ് കൂടുതൽ മത്സരങ്ങൾ കളിച്ചത്.