“പന്തിന്റെ ക്യാപ്റ്റൻസി നല്ലതായിരുന്നു, 0-2ൽ നിന്ന് 2-2ലേക്ക് കൊണ്ടുവരാൻ അദ്ദേഹത്തിനായി” – ദ്രാവിഡ്

റിഷഭ് പന്തിന്റെ ക്യാപ്റ്റൻസിയിലും ബാറ്റിങ് ഫോമിലും ആശങ്ക ഇല്ല എന്ന് ഇന്ത്യൻ പരിശീലകൻ രാഹുൽ ദ്രാവിഡ്. പന്തിന്റെ ക്യാപ്റ്റൻസി നല്ലതായിരുന്നു. ടീമിനെ 0-2 ൽ നിന്ന് 2-2 ലേക്ക് കൊണ്ടുവരാൻ അദ്ദേഹത്തിനായി എന്നത് നല്ലതാണ്. ക്യാപ്റ്റൻ എന്നത് ജയവും തോൽവിയും മാത്രമല്ല എന്നും ദ്രാവിഡ് പറയുന്നു. യുവ ക്യാപ്റ്റൻ എന്ന നിലയിൽ പന്ത് കാര്യങ്ങൾ പഠിക്കുന്നുണ്ട്. അവനെ വിലയിരുത്താൻ ഒരു പരമ്പര കൊണ്ട് ആകില്ല എന്നും ദ്രാവിഡ് പറഞ്ഞു.

മിഡ് ഓവറുകളിൽ ബാറ്റുചെയ്യുമ്പോൾ കുറച്ച് കൂടി ആക്രമിച്ചു ബാറ്റു ചെയ്യേണ്ടതുണ്ട്. 2-3 മത്സരങ്ങളുടെ അടിസ്ഥാനത്തിൽ ബാറ്റിങിനെ വിലയിരുത്തുന്നത് വളരെ ബുദ്ധിമുട്ടാണ്. ഞാൻ വിശ്വസിക്കുന്നത് പന്തിന് കഴിഞ്ഞ ഐ പി എൽ സീസൺ നല്ലതായിരുന്നു. പന്തിന് തെറ്റ് സംഭവിക്കാം, എങ്കിലും അവൻ ഞങ്ങളുടെ അവിഭാജ്യ ഘടകമായി തുടരുന്നു എന്നും ദ്രാവിഡ് പറഞ്ഞു. തീർച്ചയായും ഇന്ത്യയുടെ ഭാവി പദ്ധതികളുടെ ഭാഗമാണ് പന്ത് എന്നും ദ്രാവിഡ് പറയുന്നു.