“ഇപ്പോഴത്തെ മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമിൽ ക്യാപ്റ്റൻ ആകാൻ അർഹൻ മക്ടോമിനെ മാത്രം” – ഷെറിങ്ഹാം

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഇപ്പോഴത്തെ ടീമിൽ നിന്ന് ഒരാളെ ക്യാപ്റ്റൻ ആക്കാൻ എറിക് ടെൻ ഹാഗ് ഉദ്ദേശിക്കുന്നുണ്ട് എങ്കിൽ അത് മക്ടോമിനെയെ ആയിരിക്കണം എന്ന് യുണൈറ്റഡ് ഇതിഹാസ താരം ടെഡി ഷെറിങ്ഹാം. മക്ടോമിനെ അത്ര നല്ല കളിക്കാരൻ ആണെന്ന് തനിക്ക് അഭിപ്രായമില്ല. പക്ഷെ മക്ടോമിനക്ക് യുണൈറ്റഡ് ജേഴ്സി ഇടുന്നതിന്റെ പ്രാധാന്യം അറിയാം. ഈ ക്ലബ് എന്താണെന്നും അറിയാം. അതുകൊണ്ട് തന്നെ അദ്ദേഹം തന്റെ എല്ലാം ടീമിനായി നൽകും. അങ്ങനെ ഉള്ള ആളാകണം ക്യാപ്റ്റൻ. ഷെറിങ്ഹാം പറഞ്ഞു.

മക്ടോമിനെ അല്ലാതെ വേറെ ആരും ഈ സ്ക്വാഡി ക്യാപ്റ്റൻ ആകാൻ അർഹിക്കുന്നില്ല. മഗ്വയറും ഡിഹിയക്കും എല്ലാം ഒരു ലീഡർ എന്ന ക്യാളിറ്റി ഇല്ല എന്നും ഷെറിങ്ഹാം പറയുന്നു. ടെൻ ഹാഗിന് ഈ സ്ക്വാഡിൽ ടീം പടുത്ത് ഉയർത്താനായി ഉപയോഗിക്കാൻ ആകുന്ന മൂന്ന് ലോക നിലവാര താരങ്ങൾ പോലും ടീമിൽ ഇല്ല എന്നും ഷെറിങ്ഹാം പറഞ്ഞു.