ബ്രസീൽ യുവ മിഡ്ഫീൽഡർ ആർതർ മിലോ ഇനി ബാഴ്സലോണ താരം. താരത്തിന്റെ സൈനിംഗ് ബാഴ്സലോണ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ബ്രസീലിയൻ ക്ലബായ ഗ്രമിയോയിൽ നിന്നാണ് താരം ബാഴ്സയിലേക്ക് എത്തുന്നത്. കഴിഞ്ഞ പത്ര സമ്മേളനം വിളിച്ച് തന്റെ ക്ലബായ ഗ്രമിയോയോട് ആർതർ യാത്ര പറഞ്ഞിരുന്നു.
21കാരനായ മിഡ്ഫീൽഡർ ബ്രസീലിൽ നിന്നുള്ള ഏറ്റവും മികച്ച യുവതാരങ്ങളിൽ ഒന്നാണ്. 30മില്യണാണ് ബാഴ്സലോണ ആർതറിനെ സ്വന്തമാക്കിയിരിക്കുന്നത്. 400 മില്യണാണ് താരത്തിന്റെ ബൈ ഔട്ട് ക്ലോസ്. 6 വർഷത്തേക്കാണ് ഇപ്പോൾ ഒപ്പു വെച്ചിരിക്കുന്ന കരാർ.
ബ്രസീൽ അണ്ടർ 17, അണ്ടർ 20 ടീമുകൾക്കായി കളിച്ചിട്ടുള്ള താരമാണ് ആർതർ. ബ്രസീലിയൻ താരം പൗളീനോ ബാഴ്സ വിട്ട തൊട്ടു പിറകെയാണ് ആർതർ എത്തുന്നത്. ആർതർ മിഡ്ഫീൽഡിൽ ഇനിയേസ്റ്റയ്ക്ക് പകരക്കാരനാകുമെന്നാണ് ബാഴ്സ ആരാധകർ പ്രതീക്ഷിക്കുന്നത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial