മാഞ്ചസ്റ്റർ താരം ഫ്രെഡ് കളിക്കാഞ്ഞത് എന്തുകൊണ്ടെന്ന് വ്യക്തമാക്കി ടിറ്റെ

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡ് മിഡ്ഫീൽഡർ ഫ്രെഡ് എന്തുകൊണ്ടാണ് ലോകകപ്പിൽ ഒരിക്കൽ പോലും കളത്തിൽ ഇറങ്ങാതിരുന്നത് എന്നതിന് മറുപടിയുമായി ബ്രസീൽ പരിശീലകൻ ടിറ്റെ. ഫ്രെഡിനേറ്റ പരിക്ക് ലോകകപ്പ് അവസാനം വരെ മാറിയിരുന്നില്ല എന്നാണ് ടിറ്റെ പറഞ്ഞത്. ലോകകപ്പിനു മുന്നോടിയായി സന്നാഹ മത്സരങ്ങൾ കളിക്കുന്ന സമയത്തായിരുന്നു ഫ്രെഡിന് പരിക്കേറ്റത്.

പരിക്ക് മാറില്ല എന്ന് അറിയുമായിരുന്നു എങ്കിൽ എന്തിനാണ് ഫ്രെഡിനെ റഷ്യയിലേക്ക് കൂട്ടിയത് എന്നും വിമർശനം ബ്രസീലിയൻ മാധ്യമങ്ങളിൽ ഉയരുന്നുണ്ട്. പരിക്ക് ഇത്ര ഗുരുതരമായിരുന്നു എന്ന് അറിയില്ല എന്നാണ് ടിറ്റെ വ്യക്തമാക്കുന്നത്. മധ്യനിരയിൽ കസമേറോയ്ക്ക് പരിക്കേറ്റപ്പോൾ പകരക്കാരനായി ഫെർണാണ്ടീനോ മാത്രമെ ഉണ്ടായിരുന്നുള്ളൂ എന്നത് ബ്രസീലിനെ ലോകകപ്പിൽ വലച്ചിരുന്നു. ഫ്രെഡിന്റെ പരിക്ക് സാാരമുള്ളതാണ് എങ്കിൽ പകരം ഫാബിനോയെയോ ആർതറിനെയോ റഷ്യയിലേക്ക് അയക്കാമായിരുന്നില്ലെ എന്നാണ് വിമർശകർ ചോദിക്കുന്നത്

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement