ഏഷ്യ കപ്പിലും ടി20 ലോകകപ്പിലും ഇന്ത്യയ്ക്ക് ഉപകാരപ്പെടുന്ന താരമാണ് അര്‍ഷ്ദീപ് സിംഗ് – ഡാനിഷ് കനേരിയ

Arshdeepsingh

ഏഷ്യ കപ്പിലും ടി20 ലോകകപ്പിലും ഇന്ത്യയ്ക്ക് ഏറെ ഉപകാരപ്രദമാകുന്ന താരമാകും അര്‍ഷ്ദീപ് സിംഗ് എന്നും അദ്ദേഹത്തെ ഈ ടൂര്‍ണ്ണമെന്റുകളിലേക്ക് ഇന്ത്യ പരിഗണിക്കണമെന്ന് പറഞ്ഞ് മുന്‍ പാക്കിസ്ഥാന്‍ താരം ഡാനിഷ് കനേരിയ.

ഇംഗ്ലണ്ടിനെതിരെ ടി20 അരങ്ങേറ്റത്തിൽ താരം ശ്രദ്ധേയമായ പ്രകടനം പുറത്തെടുത്തിരുന്നു. മികച്ച ഡെത്ത് ബൗളര്‍ ആണ് അര്‍ഷ്ദീപ് എന്നും ഐപിഎലില്‍ കഴിഞ്ഞ രണ്ട് പതിപ്പായി നിര്‍ണ്ണായക പ്രകടനം ആണ് താരം പുറത്തെടുക്കുന്നതെന്നും കനേരിയ കൂട്ടിചേര്‍ത്തു.

വിക്കറ്റുകള്‍ നേടുവാന്‍ താരത്തിന് പ്രത്യേക കഴിവുണ്ടെന്നും ഏഷ്യ കപ്പ് ദുബായിയിൽ നടക്കുന്നതും താരത്തിന് ഗുണം ചെയ്യുമെന്നും കനേരിയ വ്യക്തമാക്കി.