നോട്ടിങ്ഹാമിന്റെ 11ആമത്തെ സൈനിംഗ്, മംഗാലയും എത്തുന്നു!!

Newsroom

20220726 134343

വിഎഫ്ബി സ്റ്റട്ട്ഗാർട്ട് മിഡ്ഫീൽഡർ ഒറെൽ മംഗലെയെ നോട്ടിംഗ്ഹാം ഫോറസ്റ്റ് സ്വന്തമാക്കി. പ്രീമിയർ ലീഗിലേക്ക് തിരികെയെത്തിയ ഫോറസ്റ്റിന്റെ ഈ ട്രാൻസ്ഫർ വിൻഡോയിലെ 11ആമത്തെ സൈനിംഗ് ആണ് മംഗാല. 12 മില്യൺ യൂറോയോളം ആകും ട്രാൻസ്ഫർ തുക. 4 മില്യണോളം ആഡ് ഓൺ ആയും സ്റ്ററ്റ്ഗാർട്ടിന് ഫോറസ്റ്റ് നൽകും.

24 കാരനായ ബെൽജിയം ഇന്റർനാഷണൽ ഈ ആഴ്ച തന്നെ മെഡിക്കൽ പൂർത്തിയാക്കും. കഴിഞ്ഞ ആഴ്ച, ജെസ്സി ലിംഗാർഡ്, ലൂയിസ് ഒബ്രിയൻ, ഹാരി ടോഫോളോ എന്നിവരെ ഫോറസ്റ്റ് സ്വന്തമാക്കിയിരുന്നു.