ഗോളടിയിൽ റെക്കോർഡ് ഇട്ട് ആഴ്സണൽ വനിതകൾ, 6 ഗോളും നാല് അസിസ്റ്റുമായി വിവിയെനെ

Newsroom

ആഴ്സണൽ വനിതകൾക്ക് ഇന്നലെ വിമൺ സൂപ്പർ ലീഗിൽ ചരിത്ര വിജയം. ബ്രിസ്റ്റൽ സിറ്റിയെ നേരിട്ട ആഴ്സണൽ ഒന്നിനെതിരെ പതിനൊന്നും ഗോളുകൾക്കാണ് വിജയിച്ചത്. ലീഗ് ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണിത്. ഡച്ച് താരം വിവിയെനെ മിയദെമെ ആണ് ആഴ്സണലിന് ഈ വലിയ വിജയം നൽകിയത്. 23കാരിയായ മിയദെമെയ്ക്ക് 11 ഗോളിൽ 10 ഗോളിലും പങ്കുണ്ടായിരുന്നു.

6 ഗോൾ അടിക്കാനും 4 ഗോളുകൾക്ക് വഴി ഒരുക്കാനും മിയദമെയ്ക്ക് ആയി. 15, 32,
36, 51, 56, 64 മിനുട്ടുകളിൽ ആയിരുന്നു മിയദെമെയുടെ ഗോളുകൾ‌. ഇവാൻസ് ഇരട്ട ഗോളുകളും, വില്യംസൺ, നോബ്സ്, മിചെൽ എന്നിവർ ഒരോ ഗോളും നേടി. ഈ വിജയത്തോടെ ലീഗിൽ ഒന്നാമത് നിൽക്കുകയാണ് ആഴ്സണൽ.