തുടരെയുള്ള ഇന്നിംഗ്സ് വിജയങ്ങള്‍ എന്നും സംഭവിക്കുന്ന ഒന്നല്ല

തുടരെ നേടുന്ന ഇന്നിംഗ്സ് വിജയങ്ങള്‍ എന്നും സംഭവിക്കുന്ന ഒന്നല്ലയെന്നും അതിനാല്‍ തന്നെ പാക്കിസ്ഥാനെതിരയുള്ള വിജയം ഏറെ മധുരമേറിയതാണെന്നും അഭിപ്രായപ്പെട്ട് ഡേവിഡ് വാര്‍ണര്‍. പരമ്പരയിലെ താരവും അഡിലെയ്ഡ് ടെസ്റ്റിലെ താരവുമായി തിരഞ്ഞെടുക്കപ്പെട്ട ശേഷം സംസാരിക്കുകയായിരുന്നു വാര്‍ണര്‍.

തനിക്ക് എന്ത് മാത്രം റണ്‍സ് സ്കോര്‍ ചെയ്യാനാകുമെന്ന വ്യക്തമായ ബോധം തനിക്കുണ്ടായിരുന്നുവെന്ന് ഓസ്ട്രേലിയന്‍ താരം പറഞ്ഞു. പാക്കിസ്ഥാന്‍ കടുത്ത വെല്ലുവിളി ഉയര്‍ത്തുമെന്ന് അറിയാമായിരുന്നുവെന്നും താന്‍ തന്നില്‍ വിശ്വാസമര്‍പ്പിച്ച് തന്നെയാണ് പാക് ബൗളര്‍മാരെ നേരിട്ടതെന്നും വാര്‍ണര്‍ പറഞ്ഞു.

ന്യൂസിലാണ്ടെനിതിരെ കടുപ്പമേറിയ പരമ്പരയാകുമെന്നാണ് പ്രതീക്ഷിക്കപ്പടുന്നതെന്നും വാര്‍ണര്‍ പറഞ്ഞു. പെര്‍ത്തിലെ സാഹചര്യം ന്യൂസിലാണ്ട് ബൗളര്‍മാരെ സഹായിക്കുന്നതാകുമെന്ന് വേണം പ്രതീക്ഷിക്കുവാനെന്നും വാര്‍ണര്‍ കൂട്ടിചേര്‍ത്തു.

Previous articleഗോളടിയിൽ റെക്കോർഡ് ഇട്ട് ആഴ്സണൽ വനിതകൾ, 6 ഗോളും നാല് അസിസ്റ്റുമായി വിവിയെനെ
Next articleപോസിറ്റീവായി യസീര്‍ ഷായുടെയും ബാബര്‍ അസമിന്റെയും പ്രകടനങ്ങള്‍ മാത്രം