ക്യാപ്റ്റൻ ഫണ്ടാസ്റ്റിക്! ജയം തുടർന്ന് ആഴ്‌സണൽ,ലോകകപ്പിന് പിരിയുമ്പോൾ ലീഗിൽ ഒന്നാമത്

Wasim Akram

20221113 032820
Download the Fanport app now!
Appstore Badge
Google Play Badge 1

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ അവസാന സ്ഥാനക്കാർ ആയ വോൾവ്സിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് മറികടന്നു ആഴ്‌സണൽ. ജയത്തോടെ പ്രീമിയർ ലീഗിൽ രണ്ടാം സ്ഥാനക്കാർ ആയ മാഞ്ചസ്റ്റർ സിറ്റിയെക്കാൾ 5 പോയിന്റുകൾ മുന്നിൽ ആഴ്‌സണൽ എത്തി. ലീഗിൽ കഴിഞ്ഞ 8 കളികളിൽ ഏഴാം ജയം ആണ് ആഴ്‌സണൽ ഇന്ന് കുറിച്ചത്. കളിയിൽ തുടക്കത്തിൽ തന്നെ ആഴ്‌സണലിന് വലിയ തിരിച്ചടിയായി ശാരീരിക ബുദ്ധിമുട്ട് കാരണം ഗ്രാനിറ്റ് ശാക്ക പുറത്ത് പോയി. ആഴ്‌സണൽ ആധിപത്യം കണ്ട ആദ്യ പകുതിയിൽ ഇടക്ക് സലിബ വരുത്തിയ പിഴവ് ഗുഡസിനു അവസരം നൽകിയെങ്കിലും ഗബ്രിയേലിന്റെ കൃത്യമായ ഇടപെടൽ അത് ഗോൾ ആവുന്നത് തടഞ്ഞു.

തുടർന്ന് ഇടക്ക് ഉഗ്രൻ കൗണ്ടർ അറ്റാക്കിന്‌ ഒടുവിൽ പക്ഷെ ഗബ്രിയേൽ ജീസുസിന്റെ ശ്രമം ബാറിൽ തട്ടി മടങ്ങി. അവസരങ്ങൾ ഉണ്ടാക്കിയെങ്കിലും ഗോളിലേക്ക് ഷോട്ടുകൾ ഉതിർക്കാൻ ആദ്യ പകുതിയിൽ ആഴ്‌സണലിന് ആയില്ല. എന്നാൽ രണ്ടാം പകുതിയിൽ ആഴ്‌സണൽ ഗോളുകൾ കണ്ടത്തി. 55 മത്തെ മിനിറ്റിൽ ഗബ്രിയേൽ ജീസുസിന്റെ മനോഹരമായ ത്രൂ ബോൾ പിടിച്ചെടുത്ത ശാക്കക്ക് പകരമെത്തിയ ഫാബിയോ വിയേര അത് ക്യാപ്റ്റൻ മാർട്ടിൻ ഒഡഗാർഡിനു മറിച്ചു നൽകി. അനായാസം ഗോൾ കണ്ടത്തിയ ഒഡഗാർഡ് ആഴ്‌സണലിന് അർഹിച്ച ഗോൾ സമ്മാനിച്ചു. പ്രീമിയർ ലീഗിൽ കളിച്ച എല്ലാ മത്സരത്തിലും ഗോൾ കണ്ടത്തുന്ന പതിവ് ആഴ്‌സണൽ തുടർന്നു.

ആഴ്‌സണൽ

തുടർന്നും മികച്ച നീക്കങ്ങളും ആയി ആഴ്‌സണൽ താരങ്ങൾ വോൾവ്സ് പ്രതിരോധത്തെ പരീക്ഷിച്ചു. ഇടക്ക് ഗുഡൻസിന്റെ ഷോട്ട് റാംസ്ഡേൽ തടഞ്ഞു. പന്ത് കൈവശം വച്ചു മനോഹരമായ നീക്കങ്ങളും ആയി കളം നിറഞ്ഞ ആഴ്‌സണൽ വോൾവ്സിന് നിരന്തരം പ്രശ്നങ്ങൾ സൃഷ്ടിച്ചു. 75 മത്തെ മിനിറ്റിൽ മാർട്ടിനെല്ലിയും സിഞ്ചെങ്കോയും നടത്തിയ നീക്കത്തിന് ഒടുവിൽ മാർട്ടിനെല്ലിയുടെ ശ്രമം ജോസെ സാ രക്ഷിച്ചു എങ്കിലും തന്റെ മുന്നിൽ എത്തിയ പന്ത് മനോഹരമായ ഷോട്ടിലൂടെ ഗോൾ ആക്കി മാറ്റിയ ഒഡഗാർഡ് ആഴ്‌സണൽ ജയം ഉറപ്പിച്ചു. സീസണിൽ ഒഡഗാർഡ് ലീഗിൽ നേടുന്ന ആറാം ഗോൾ ആയിരുന്നു ഇത്. ലോകകപ്പിന് പിരിയുമ്പോൾ മാഞ്ചസ്റ്റർ സിറ്റിക്ക് മുന്നിൽ അഞ്ചു പോയിന്റുകൾ മുന്നിൽ ലീഗിൽ ഒന്നാമത് ആണ് മൈക്കിൾ ആർട്ടെറ്റയുടെ ആഴ്‌സണൽ.