“പ്രീമിയർ ലീഗിൽ ഒരു ഇന്ത്യൻ കളിക്കാരൻ കളിക്കുന്നത് നിങ്ങൾ കാണും” – ആയുഷ് അധികാരി | an Indian player will play in the Premier League one day

Img 20220803 184015

ഒരു ഇന്ത്യൻ ഫുട്ബോൾ താരം പ്രീമിയർ ലീഗ് പോലൊരു വലിയ ലീഗിൽ കളിക്കുന്ന കാലം സമീപ ഭാവിയിൽ വരുമെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി റിസർവ് ടീം ക്യാപ്റ്റൻ ആയുഷ് അധികാരി. നെക്സ്റ്റ് ജെൻ കപ്പിൽ പങ്കെടുത്ത അനുഭവം പങ്കുവെക്കുക ആയിരുന്നു ആയുഷ്.

ഇന്ത്യയിൽ ചെറുപ്പത്തിൽ ഫുട്ബോൾ തിരഞ്ഞെടുക്കുമ്പോൾ, ഞങ്ങൾ ഈ നെക്സ് ജെൻ കപ്പ കളിച്ചതുപോലുള്ള യൂറോപ്യൻ ടീമുകളെയാണ് മാതൃകയായി ഒരോ താരവും ഉറ്റുനോക്കുന്നത്. ഇത്തരം ടീമുകളുമായി കളിച്ച് കൊണ്ട് ഇരിക്കുന്നത് ഇന്ത്യൻ ഫുട്ബോൾ ക്ലബുകലൂം ഈ ക്ലബുകളും തമ്മിലുള്ള അന്തരം കുറക്കും. ആയുഷ് പറയുന്നു.

ഞങ്ങൾ ഇതുപോലെ തുടരുകയാണെങ്കിൽ, ഈ പ്രോഗ്രാമുകളും സംരംഭങ്ങളും തുടരുകയാണെങ്കിൽ, ഞങ്ങൾ സ്വയം മെച്ചപ്പെടും. ആയുഷ് പറയുന്നു. എന്നെങ്കിലും പ്രീമിയർ ലീഗിൽ ഒരു ഇന്ത്യൻ കളിക്കാരൻ കളിക്കുന്നത് നിങ്ങൾ കാണും എന്നും അധികാരി അഭിപ്രായപ്പെട്ടു.

യൂറോപ്യൻ ഫുട്ബോൾ നിലവാരം എന്താണെന്ന് പഠിക്കാനും അനുഭവിക്കാനുമാണ് ഞങ്ങൾ ഇവിടെ വന്നത്. ഈ യാത്രയുടെ ഭാഗമാകാൻ കഴിഞ്ഞത് ആഹ്ലാദകരമായ ഒരു കാര്യമാണ്. ആയുഷ് പറഞ്ഞു.

Story Highlights: “If we keep improving, an Indian player will play in the Premier League one day”