ട്രാൻസ്ഫർ വിൻഡോയുടെ അവസാന മണിക്കൂറുകളിൽ ബാഴ്സലോണയുടെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്നായി മാറിയ സോഫ്‌യാൻ അമ്രബാത്തിനായി ബാഴ്‌സലോണ ഓഫർ സമർപ്പിച്ചു. താരത്തെ ലോണിൽ എത്തിക്കാനാണ് ബാഴ്‌സലോണയുടെ ശ്രമം. ഏകദേശം നാല് മില്യൺ യൂറോയോളം വരുന്ന ലോൺ ഫീയും ഓഫർ ചെയ്തിരുന്നു. സീസണിന് ശേഷം നാല്പത് മില്യൺ യൂറോ നൽകി താരത്തെ സ്വന്തമാക്കാനും ബാഴ്‌സക്ക് നീക്കമുണ്ടായിരുന്നു. എന്നാൽ ഫ്‌യോറന്റിന ഓഫർ തള്ളിയിട്ടുണ്ട്.
അവസാന ദിവസമായതിനാൽ മികച്ച പകരക്കാരെ എത്തിക്കാൻ സാധിക്കാത്തതാണ് ഫ്‌യോറന്റിന ഓഫർ തള്ളാൻ കാരണം. കൂടാതെ ലോൺ കാലാവധിക്ക് ശേഷം ബാഴ്‌സക്ക് താൽപര്യമുണ്ടെങ്കിൽ മാത്രമേ താരത്തെ സ്വന്തമാക്കൂ. എന്നാൽ ബാഴ്‌സലോണ വീണ്ടും തരത്തിനായി ഓഫർ സമർപ്പിച്ചേക്കും എന്നാണ് സൂചനകൾ. മൊറോക്കോക് വേണ്ടി ലോകകപ്പിൽ തിളങ്ങിയ താരത്തെ എത്തിക്കാൻ സാധിച്ചാൽ ബാഴ്‌സക്ക് അത് വലിയ ഊർജമാകും. പരിശീലനത്തിന് എത്താതെ താരവും ക്ലബ്ബിൽ സമ്മർദ്ദം ചെലുത്തുന്നുണ്ട്.